അസർബൈജാനിൽ സി.ഐ.സി.എ ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തു

ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് ബിൽഡിങ് മെഷേഴ്സ് ഇൻ ഏഷ്യയുടെ (സി.ഐ.സി.എ) ഏഴാമത് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ പരസ്പര ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പെടുത്തിയ അമീർ, വൻകരയിലെ വിഭവങ്ങളും സാധ്യതകളും ജനങ്ങളുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്നും ഇത്തരം വേദികൾ അതിന് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിലെ നേതാക്കൾ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദീവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും മറ്റ് ഉന്നത പ്രതിനിധികളും അമീറിനൊപ്പമുണ്ടായിരുന്നു.

ഇതിനിടെ, ഖത്തർ അമീർ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും അവലോകനം ചെയ്തു.

Tags:    
News Summary - Qatari Emir Participates in CICA Summit in Azerbaijan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.