ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​റ​ബ് ലീ​ഗ് യോ​ഗം

ദോ​ഹ: ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ്ഗ​ങ്ങ​ളെ​ക്കു​റി​ച്ചും, ജ​റു​സ​ലേ​മി​ന്റെ നി​യ​മ​പ​ര​മാ​യ പ​ദ​വി​യും അ​ന്താ​രാ​ഷ്ട്ര സ്വ​ഭാ​വ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​റ​ബ് ലീ​ഗ് അ​ടി​യ​ന്ത​ര യോ​ഗം ഈ​ജി​പ്ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ കെ​യ്റോ​യി​ൽ ചേ​ർ​ന്നു.

ഫ​ല​സ്തീ​ന്റെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​രം അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. യോ​ഗ​ത്തി​ൽ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ ഫ​സ്റ്റ് സെ​ക്ര​ട്ട​റി അം​ന അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ സു​ലൈ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​രി സം​ഘം പ​ങ്കെ​ടു​ത്തു.

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യും ആ​യു​ധ​ധാ​രി​ക​ളാ​യ കു​ടി​യേ​റ്റ​ക്കാ​രും ഫ​ല​സ്തീ​നി​ക​ൾ​ക്കും അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ​ക്കും നേ​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​റ​ബ് -​അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും, ദ്വി​രാ​ഷ്ട്ര പ്രശ്ന പ​രി​ഹാ​ര സാധ്യതകൾ ഇ​ല്ലാ​താ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ൾ തുടരുന്നതെന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Arab League meeting to ensure protection for Palestinian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.