പ്രേം നസീര്‍ പ്രവാസ പുരസ്കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ പ്രേം നസീര്‍ പ്രവാസ പുരസ്‌കാര സമര്‍പ്പണം ബുധനാഴ്ച രാത്രി എട്ടിന് മജാസ് റെസ്റ്റാറന്റ് ഹാളില്‍ നടക്കും. മലയാള ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയുടെ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി ഉപദേശക സമിതി ചെയര്‍മാനുമായ പി.എന്‍. ബാബുരാജിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കും. സംരംഭകത്വം, ബിസിനസ്, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് നാല് വ്യക്തികള്‍ക്ക് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കും.

Tags:    
News Summary - Prem Nazir Pravasi Awards Will Be Presented Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.