ദോഹ ഫിലിം ഫെസ്റ്റിവൽ; അന്താരാഷ്ട്ര ഹ്രസ്വചിത്ര മത്സരവിഭാഗത്തിൽ 22 സിനിമകൾ
ദോഹ: ദോഹ ഫിലിം ഫെസ്റ്റിവൽ അന്താരാഷ്ട്ര ഹ്രസ്വചിത്ര വിഭാഗത്തിൽ 22 സിനിമകൾ മത്സരിക്കും. വ്യത്യസ്ത സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും വൈവിധ്യമാർന്ന സിനിമാറ്റിക് ശൈലികളെയും ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ അന്താരാഷ്ട്ര ഹ്രസ്വചിത്ര വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
2026 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട് ഫിലിം പാം ഡി ഓൾ കരസ്ഥമാക്കിയ ഫെഡറിക്കോ ലൂയിസിന്റെ 'ഫോർ ദി ഒപ്പോണന്റ്സ്', വെനീസ് ഫിലിം ഫെസ്റ്റിവൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് നേടിയ ഷാദൻ സഫീദ്ദീൻ താസിയുടെ 'എ ഫ്യൂ മൊമെന്റ്സ് ഓഫ് ഹാപ്പിനസ്' എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്.
ഗസ്സ, ലെബനൻ, സുഡാൻ, യമൻ എന്നിവിടങ്ങളിലെ ജീവിത യാഥാർത്ഥ്യങ്ങൾ മുതൽ പെറുവിയൻ ആമസോൺ കാടുകളിലെയും ഗ്രാമീണ ഇന്തോനേഷ്യയിലെയും അനുഭവങ്ങൾ വരെ പ്രമേയമാക്കയ ചിത്രങ്ങളാണ് ഇത്തവണ ഹ്രസ്വചിത്ര വിഭാഗത്തിൽ മത്സരിക്കാനെത്തുന്നത്.
മൂന്നംഗ അന്താരാഷ്ട്ര ജൂറിയാണ് മത്സരവിഭാഗത്തിലെ അവാർഡുകൾ നിർണയിക്കുക. മികച്ച ചിത്രത്തിന് 20,000 യു.എസ് ഡോളർ, മികച്ച സംവിധായകന് 12,000 യു.എസ് ഡോളർ, മികച്ച പെർഫോമൻസ് അവാർഡ് 7,000 യു.എസ് ഡോളർ എന്നിവയ്ക്കൊപ്പം പ്രത്യേക പരാമർശത്തിനുള്ള സർട്ടിഫിക്കറ്റും ജൂറി സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.