റിയാദ് മഹ്റസ് അൽ ശമാലിനായി ബൂട്ടുകെട്ടും; ഔദ്യോഗിക കരാർ ഒപ്പിട്ടു
ദോഹ: അൽജീരിയൻ സൂപ്പർതാരം റിയാദ് മഹ്റസ് ഖത്തർ ക്ലബ്ബായ അൽ ശമാലുമായി ഔദ്യോഗിക കരാർ ഒപ്പിട്ടു. നിലവിലെ സീസണിലേക്കാണ് താരത്തിന്റെ കൂടുമാറ്റം.
അൽജീരിയൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ 35 കാരനായ മഹ്റസ്, 2019-ൽ ഈജിപ്തിൽ വെച്ച് നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം അൽജീരിയ സ്വന്തമാക്കിയതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മഹ്റസ്.
ഫ്രാൻസിൽ ജനിച്ച മെഹ്റെസ് 2009-ൽ ക്വിമ്പർ ക്ലബ്ബിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ലെ ഹാവ്ർ, ലെസ്റ്റർ സിറ്റി (2014) എന്നിവിടങ്ങളിൽ കളിച്ചു. 2023-ൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിയിലെത്തിയ താരം, 2025, 2026 വർഷങ്ങളിലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് കിരീടങ്ങളും സൗദി സൂപ്പർ കപ്പും സ്വന്തമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
റിയാദ് മഹ്റെസിന്റെ കൂടുമാറ്റം അൽ ശമാലിന്റെ മുന്നേറ്റത്തിന് വലിയ കരുത്താകുമെന്നാണ് ആരാധകരുടെയും ക്ലബ്ബ് മാനേജ്മെന്റിന്റെയും പ്രതീക്ഷ. നിലവിൽ ദോഹ ബാങ്ക് സ്റ്റാർസ് ലീഗിൽ എട്ട് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അൽ ശമാൽ. വരുന്ന മത്സരങ്ങളിൽ ടീമിന് മഹ്റസിന്റെ സാന്നിധ്യം മുതൽക്കൂട്ടാകും. ശനിയാഴ്ച ലുസൈലിനെതിരെയും, തുടർന്ന് ഒക്ടോബർ 27-ന് എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ സൗദി അറേബ്യയുടെ അൽ ഹിലാലിനനെതിരെയും ടീം കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.