ഖത്തർ -ജർമനി നയതന്ത്ര ചർച്ച
ദോഹ: ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി, ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ജർമ്മനിയുടെ ഫോറിൻ ഓഫിസ് സ്റ്റേറ്റ് സെക്രട്ടറി ഡോ. ഗെസ ആൻഡ്രിയാസ് വോൺ ഗെയറുമായി കൂടിക്കാഴ്ച നടത്തി. സമ്പദ്വ്യവസ്ഥ, നിക്ഷേപം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വികസിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളും ചർച്ചാ വിഷയമായി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതുമായി സമഗ്രമായ കരാറിലേക്ക് നയിക്കുന്ന എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.