ഗ്രാൻഡ് മാൾ 13ാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
ഗ്രാൻഡ് മാൾ 13ാം വാർഷികാഘോഷം
ദോഹ: ആകർഷകമായ ഓഫറുകളും സമ്മാനപദ്ധതികളുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് 13ാം വാർഷികം ആഘോഷിച്ചു. റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ നിഥിൽ, സി.ഒ.ഒ ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ്, മുതിർന്ന മാനേജർമാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 13 ഭാഗ്യശാലികൾക്ക് സൗജന്യ ഷോപ്പിങ് സമ്മാനിക്കുന്ന ‘സ്പിൻ ദി വീൽ’ പ്രമോഷനും, സാംസങ് ഗാലക്സി S25 അൾട്രാ സമ്മാനമായി നേടാൻ അവസരം ഒരുക്കി ‘വിസിറ്റ് ആൻഡ് വിൻ’ നറുക്കെടുപ്പും ലംഘടിപ്പിച്ചിരുന്നു.
ഓരോ മണിക്കൂറിലുമുള്ള പ്രത്യേക പ്രമോഷനുകളും എല്ലാ വിഭാഗങ്ങളിലുമുള്ള ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്ക് ആഘോഷവേളയിൽ കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ചു. “ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമാണ് ഗ്രാൻഡിന്റെ 13 വർഷത്തെ യാത്രയുടെ കരുത്തെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഈ നാഴികക്കല്ല് ഉപഭോക്താക്കൾക്കൊപ്പം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ട്. ഗുണമേന്മയുള്ള ഉൽപന്നങ്ങളും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളും മികച്ച വിലയും എല്ലാ ദിവസവും ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.