ഇക്കുറി മല്‍സരം കനക്കുമെന്ന് നിരീക്ഷകര്‍

ദോഹ:  ഇന്ത്യന്‍ എംബസിക്കു കീഴിലെ പ്രമുഖ സംഘടനയായ  ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍്റ് ഫോറം (ഐ സി ബി എഫ്)  പ്രസിഡന്‍റ്, മാനേജിംഗ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന് നടക്കും. പ്രധാനമായും രണ്ട് പാനലുകളാണ് മല്‍സര രംഗത്തേക്ക് ഇതുവരെ കടന്നുവന്നിട്ടുള്ളത്. നിലവിലെ കമ്മിറ്റിം അംഗം ഡേവിസ് എടക്കളത്തൂര്‍, മുന്‍ പ്രസിഡന്‍റ് ആയിരുന്ന ഖരീം അബ്ദുല്ല എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നോമിനേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ഡേവിസ് എടക്കളത്തൂരിന്‍െറ പാനലില്‍ എട്ടുപേരും ഖരീം അബ്ദുല്ലയുടെ പാനലില്‍ നാലുപേരും ആണ് പ്രധാന എതിരാളികള്‍. പാനലില്‍ പി എന്‍ ബാബുരാജന്‍, ഇഖ്ബാല്‍ ചേറ്റുവ (കേരളം), നിലവിലെ ജോ. സെക്രട്ടറി മഹേഷ് ഗൗഡ (കര്‍ണാടക), കമ്മിറ്റി അംഗം മാല കൃഷ്ണന്‍ (ഗുജ്റാത്ത്), മറ്റൊരു കമ്മിറ്റി അംഗം നിവേദിത (മഹാരാഷ്ട്ര), ശശികാന്ദ് (ആന്ധ്ര) എന്നിവരാണുള്ളത്.  ഐ സി ബി എഫ് മുന്‍ പ്രസിഡന്‍്റ് കരീം അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പാനലില്‍ നാലുപേരാണുള്ളത്. 
എന്നാല്‍ ആരൊക്കെയാണന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതുതായി ആരെങ്കിലും മല്‍സര രംഗത്തേക്ക് പ്രവേശിക്കുമോ എന്ന കാര്യം അറിവായിട്ടില്ല. 
അങ്ങനെയാണങ്കില്‍ അതും ഇരുപാനലുകളെയും ബാധിച്ചേക്കും. പത്രിക നല്‍കിയവര്‍ക്ക് പിന്‍വലിക്കാനുള്ള അവസാന ദിവസം ഈ മാസം 17 ആണ്. 
നവംമ്പര്‍ 20 നാണ് മല്‍സരം.  ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുമ്പ് മല്‍സരിച്ച് പരാജയപ്പെട്ടിരുന്ന മിലന്‍ അരുണിനെ എതിരില്ലാതെ തെരഞ്ഞെടുക്കും എന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ക്കെതിരെ രണ്ടുപേര്‍ നോമിനേഷന്‍ നല്‍കിയതായാണ് വിവരം. കഴിഞ്ഞ ഒമ്പതിനായിരുന്നു ഐ.സി.സി യിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. എന്നാല്‍ മാനേജിംഗ് കമ്മിറ്റിയില്‍ അഞ്ചുപേരെയാണ് തെരഞ്ഞെടുക്കാന്‍ കഴിയുക. 
എന്നാല്‍ 14 പേര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് മല്‍സരിക്കാനുണ്ട്. അതിനാല്‍ ിവിടെയും മല്‍സരം ശക്തമായിരിക്കാന്‍ സാദ്ധ്യതയുണ്ട്. ഐ ബി പി എന്‍ (ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍ നെറ്റ്വര്‍ക്ക്) തിരഞ്ഞെടുപ്പ് ഉണ്ടാകില്ല.  നിലവിലെ പ്രസിഡന്‍റ് കെ എം വര്‍ഗീസിന്‍്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി തുടരും. 
ഐ.സി.ബി.എഫ് പ്രസഡന്‍റ് സ്ഥാനത്തേക്ക് പി.എന്‍ ബാബുരാജിനെ മത്സരിപ്പിക്കാനായിരുന്നു  മലയാളി സംഘടനകള്‍ പ്രഥമ ഘട്ടത്തലില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേവീസ് എടക്കളത്തൂര്‍ മല്‍സര രംഗത്തേക്ക് വന്നതോടെ സംസ്കൃതി മുന്‍ ഭാരവാഹി കൂടിയായ പി.എന്‍. ബാബുരാജ് പിന്‍മാറുകയായിരുന്നു.  എന്നാല്‍ അദ്ദേഹം ഡേവീസ് എടക്കളത്തൂരിന്‍െറ പാനലില്‍ മാനേജിംഗ് കമ്മിറ്റി അംഗം സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സര രംഗത്തുണ്ട്. 
 

Tags:    
News Summary - Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.