ദോഹ: മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്കോ) ഈദ്-വിഷു സംഗമം നടത്തി. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ 250ഓളം പേർ പങ്കെടുത്തു. രക്ഷാധികാരി ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബഷീർ സി.കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് സുജീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ഫായിസ്, നസീം ഇവന്റ് കോഓഡിനേറ്റർമാരായ ഗദ്ദാഫി, ഷമീർ. വി, അഫ്സൽ ഷമീർ ബാബു എന്നിവർ നിയന്ത്രിച്ചു. ശ്രീനി മൊയ്തുണ്ണി, മുഹ്സിൻ, ജിതിൻ, ഷമീർ കുളത്ത്, ഹാരിസ് ബാബു, ഫൈസൽ തറയിൽ, ഗഫൂർ, സക്കീർ സിറാജ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ, കായിക പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.