ദോഹ: ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ധരും ഭരണകർത്താക്കളും ചിന്തകരും ഒത്തുചേരുന്ന അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. 22 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 2500ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫോറത്തിന് ദോഹ ഫെയർമോണ്ട് ഹോട്ടൽ വേദിയാകും. ‘റോഡ് ടു 2030; ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം’ എന്ന പ്രമേയത്തിലാണ് അഞ്ചാമത് ഫോറം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ നാലു പതിപ്പുകളിലായി ആഗോള സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലെ ചർച്ചകൾകൊണ്ട് ശ്രദ്ധേയമായ ഇക്കണോമിക് ഫോറം വിവിധ വിഷയങ്ങളിൽ ഉത്തരം നൽകിയാണ് അഞ്ചാം പതിപ്പിലേക്ക് പ്രവേശിക്കുന്നതെന്ന് ഖത്തർ മീഡിയ സിറ്റി സി.ഇ.ഒ ജാസിം മുഹമ്മദ് അൽ ഖോറി പറഞ്ഞു. രാഷ്ട്രത്തലവന്മാർ, നയരൂപകർത്താക്കൾ, കോർപറേറ്റ് മേധാവികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.