ദോഹ: ഡ്രൈവർമാരുടെ ക്ഷേമം മുൻനിർത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെ യ്യുന്നതിനായി ഖത്തറിലെ ഇന്ത്യൻ ലിമോസിൻ ൈഡ്രവർമാർ ഒന്നിക്കുന്ന ു. യൂബർ, കരീം പോലുള്ള ഒാൺലൈൻ രാജ്യാന്തര കമ്പനികള്‍ ഡ്രൈവര്മ ാരെ ചൂഷണം ചെയ്യുന്നത് മറികടക്കാനും ഡ്രൈവർമാർക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കാനുമാണ് ൈഡ്രവർമാർ കൂട്ടായ്മകൾ രൂപവത്കരിക്കുന്നത്.
മലയാളികളാണ് ഇത്തരം കൂട്ടായ്മകളുടെ രൂപവത്കരണത്തിന് മുന്നിട്ടിറങ്ങുന്നത്. കഴിഞ്ഞ ദിവസം കെ.എം.സി.സി ഹാളിൽ ഡ്രൈവർമാരുടെ യോഗം ചേർന്ന് ‘ഹസാത്’ (ഹം ആപ് കെ സാത്) എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹസാതിെൻറ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീർ, ആർ.ടി.എ ഗഫൂറിന് കൈമാറി നിർവഹിച്ചു.
ഖത്തറിലെ നിയമസംബന്ധമായ വിഷയത്തിൽ അഡ്വ. ജാഫർ ഖാൻ സംസാരിച്ചു. െഎ.സി.സി ജോയൻറ് സെക്രട്ടറി അൻജൻ ഗാംഗുലി, പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്്ദുൽ റഉൗഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ഹസാതിെൻറ രൂപവത്കരണത്തിലും സാേങ്കതിക കാര്യങ്ങളിലും പ്രയത്നിച്ച കെ. രാജേഷിന് െഎ.സി.സി സെക്രട്ടറി അൻജൻ ഗാംഗുലി ഉപഹാരം നൽകി. പുതിയ ഒാൺലൈൻ ടാക്സിയായ ‘കോേളാ’യുമായി ഹസാത്ത് സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മൊമേൻറാ നൽകി ആദരിച്ചു. കോളോ ഡയറക്ടർ ബോർഡ് അംഗങ്ങളായ സക്കീർ ഹുസൈൻ, ഷൗക്കത്ത് അലി തുടങ്ങിയവർ സംശയങ്ങൾക്ക് മറുപടി നൽകി. വാഹനസംബന്ധമായ കാര്യങ്ങൾ യൂനിപാർട്ട് പ്രതിനിധി ശരത് അവതരിപ്പിച്ചു. വർക്കി, അഹമ്മദ്, നാസർ എന്നിവർ പെങ്കടുത്തു. ഹസാത് വൈസ് പ്രസിഡൻറ് അബു മണിച്ചിറ സ്വാഗതവും ജനറൽ സെക്രട്ടറി ഷഫീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.