ദോഹ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ രാജ്യത്തിന്‍്റെ വിവിധ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് ട്രാഫിക് വകുപ്പ് നിര്‍ദേശം നല്‍കി.
നിരത്തുകളില്‍ അനുവദിച്ചിരിക്കുന്ന വേഗതയേക്കാള്‍ കുറവ് വേഗതയില്‍ മാത്രം വാഹനം ഓടിക്കുക, ടയറുകളില്‍ ആവശ്യത്തിന് കാറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുന്‍പിലെ വാഹനവുമായി ആവശ്യം വിടവ് സൂക്ഷിക്കുക, നിരത്തുകളിലെ വളവുകള്‍ കര്‍ശനമായും ശ്രദ്ധിക്കുക, ബല്‍റ്റ് ധരിക്കാന്‍ മറക്കാതിരിക്കുക, മറ്റ് വാഹനങ്ങളെ മറികടക്കുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ട്രാഫിക് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മഴ വെള്ളം കെട്ടി നില്‍ക്കുന്ന നിരത്തുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളിലായി 250ല്‍ പരം വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി നിശ്ചലമായതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു.
നിരവധി വാഹനങ്ങള്‍ മുന്‍പിലേക്കുള്ള കാഴ്ച കുറവ് കാരണമാണ് അപകടത്തില്‍ പെട്ടത്. ദോഹക്കകത്താണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ദൂര പ്രദേശങ്ങളില്‍ വലിയ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയിതിട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മുന്‍പോട്ടുള്ള കാഴ്ച വ്യക്തമാകുന്നില്ളെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ റോഡിനോട് ചേര്‍ന്നുളള പാര്‍ക്കിംഗില്‍ നിര്‍ത്തിയിടണമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.