ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന് (ഫയൽ പടം)
ദോഹ: വായനയെയും അറിവിനെയും സ്നേഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി, 35ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് വ്യാഴാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) തുടക്കമാകും. പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നടക്കം 37 രാജ്യങ്ങളിൽനിന്നുള്ള 520 പ്രസാധകരും മറ്റ് സ്ഥാപനങ്ങളും പങ്കെടുക്കും. 910 സ്റ്റാളുകളാണ് പുസ്തകമേളയിൽ ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, എംബസികൾ എന്നിവയുടെ പങ്കാളിത്തം ഇത്തവണയുമുണ്ടാകും. 1972ൽ തുടക്കം കുറിച്ച മേള മേഖലയിലെ ആദ്യത്തെ പുസ്തകോത്സവമാണിത്. രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന പരിപാടി 2002 മുതലാണ് പ്രതിവർഷമായി മാറിയത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതിപ്പായിരിക്കും ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. മെയ് 23 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. 2.31 ടൈറ്റിലുകളിലായി 18.5 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മേളയിൽ 143 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പുസ്തക പ്രദർശനത്തിന് പുറമെ വിപുലമായ സാംസ്കാരിക പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. 46 പാനൽ ചർച്ചകൾ, 69 വർക്ക്ഷോപ്പുകൾ, 46 സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. പ്രമുഖരായ എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കും. ഖത്തറിൽ നിന്നുള്ള എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും ഇത്തവണ പുറത്തിറങ്ങുന്നുണ്ട്.
കുട്ടികൾക്കായി 'ദോഹ ചിൽഡ്രൻസ് സോൺ' എന്ന പേരിൽ പ്രത്യേക ഇടം സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് മൊബൈൽ ലൈബ്രറി ബസ് സർവിസുകളും ഇതിനകം നടത്തിയിട്ടുണ്ട്. പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ വായനക്കാരെ സഹായിക്കുന്ന 'റീഡിങ് ഗൈഡ്' സെഷനുകളും ഇത്തവണത്തെ പ്രത്യേകതയാണ്.
ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി 10 മണി വരെയാണ് പ്രവേശന സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ രാത്രി 10 മണി വരെയായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ അവാർഡ് ജേതാക്കളെയും മേളയിൽ പ്രഖ്യാപിക്കും. ഖത്തരി പ്രസാധകർക്കും എഴുത്തുകാർക്കും പുറമെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്.
ദോഹ: വിജ്ഞാനത്തിന്റെയും വായനാലോകത്തിന്റെയും വസന്തമൊരുക്കി 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണയും സജീവ സാന്നിധ്യമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് (ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്) സ്റ്റാൾ ഒരുങ്ങും. ഐ.പി.എച്ച് ബുക്ക് സ്റ്റാളിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാത്രി 7 മണിക്ക് പ്രമുഖ ഖത്തറി കോളമിസ്റ്റ് ജാസിം അൽ ഖുവൈതിർ നിർവഹിക്കും. പുസ്തക വൈവിധ്യങ്ങൾ കൊണ്ടും ക്രമീകരണങ്ങൾ കൊണ്ടും ഇത്തവണയും വായനക്കാരെ ആകർഷിക്കാൻ ഐ.പി.എച്ച് സ്റ്റാൾ സജ്ജമാണ്.
വായനയെയും അറിവിനെയും സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ഐ.പി.എച്ച് ബുക്ക് സ്റ്റാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 910 ബൂത്തുകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രദർശനത്തിനും വിൽപനക്കുമായി എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ സെമിനാറുകൾക്കും ചർച്ചകൾക്കും ബുക്ക് ഫെയർ വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.