ദോഹ: ആധുനിക ലോകത്ത് ശാരീരിക ആരോഗ്യംപോലെ തന്നെ അതിപ്രധാനമാണ് മാനസിക ആരോഗ്യമെന്ന സന്ദേശവുമായി രിസാല സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പിച്ചു. ജോലി, കുടുംബം, മക്കൾ എന്നിങ്ങനെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിരന്തരം ഇടപെടുന്ന പ്രവാസികൾക്കിടയിൽ ‘സമൃദ്ധമായ മനസ്സ്, മാനസിക സമ്പത്ത്’ എന്ന പ്രമേയത്തിലായിരുന്നു സംഗമങ്ങൾ. പ്രവാസികളിലെ മാനസിക സംഘർഷങ്ങൾ, ജോലിയിലെ പിരിമുറുക്കങ്ങൾ തുടങ്ങിയവ മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഡോ. ടോക്ക്, സ്റ്റുഡന്റസ് ടോക്ക്, സോഷ്യൽ ടോക്ക് എന്നിങ്ങനെയായി വിവിധ സെഷനുകൾക്ക് പ്രമുഖ ഡോക്ടർമാർ, അധ്യാപകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. രിസാല സ്റ്റഡി സർക്കിൾ 22 രാജ്യങ്ങളിൽ ഒരു മാസക്കാലമായി നടന്നുവരുന്ന ‘മൈൻഡ് യുവർ മൈൻഡ്’ കാമ്പയിനോട് അനുബന്ധമായി ഖത്തറിൽ പ്രഫഷനൽ മീറ്റ്, ലേബർ ക്യാമ്പ് വിസിറ്റ്, സ്റ്റുഡന്റസ് മീറ്റ്, ഫാമിലി ഹാർമണി മീറ്റ്, മോറാലിസ് മീറ്റ്, പാരന്റ്സ് മീറ്റ്, വാക്കത്തൺ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കാമ്പയിൻ സമാപന സംഗമം ‘മൈൻഡ് വെൽ മീറ്റ്’ ഖത്തറിലെ 14 കേന്ദ്രങ്ങളിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.