പിടിച്ചെടുത്ത തമ്പാക്ക്​

1500 കിലോഗ്രാം തമ്പാക്ക് കസ്​റ്റംസ്​ പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്തുകയായിരുന്ന 1500 കിലോഗ്രാം തമ്പാക്ക് കസ്​റ്റംസ്​ പിടികൂടി. എയർ കാർഗോ പരിശോധകരും ൈപ്രവറ്റ് എയർപോർട്ട് കസ്​റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹെയർ കെയർ ഉൽപന്നങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരുന്ന തമ്പാക്ക് പാക്കറ്റുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ കസ്​റ്റംസ്​ ജനറൽ അതോറിറ്റി ട്വിറ്ററിൽ പോസ്​റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നതിനെതിരെ കസ്​റ്റംസ്​ വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്.നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്​റ്റംസ്​ ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്.പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്​ഥരെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷവരെ വായിച്ചെടുക്കാൻ കഴിയുന്ന ഉപകരണങ്ങളടക്കമുള്ള ഉദ്യോഗസ്​ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.