ഒമാന്‍ ഐ.സി.സി ലോക ക്രിക്കറ്റ്  ലീഗിന്‍െറ മൂന്നാം ഡിവിഷനിലേക്ക്

മസ്കത്ത്: ഒമാന് ഐ.സി.സി ലോക ക്രിക്കറ്റ് ലീഗിന്‍െറ മൂന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അമേരിക്കയില്‍ നടന്ന നാലാം ഡിവിഷന്‍ ലീഗിലെ അവസാന ലീഗ് മത്സരത്തില്‍ ഡെന്മാര്‍ക്കിനെ 43 റണ്‍സിന് തോല്‍പിച്ചാണ് ഒമാന്‍ അടുത്ത വര്‍ഷം യുഗാണ്ടയില്‍ നടക്കുന്ന മൂന്നാം ഡിവിഷന്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത്. 
മലയാളി താരം അരുണ്‍ പൗലോസ് അടക്കം ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ അരുണിനോടൊപ്പം ഓപ്പണര്‍ ആയി ഇറങ്ങിയ കാവര്‍ അലി ബാറ്റ്കൊണ്ടും ബോള്‍ കൊണ്ടും ടീമിന്‍െറ രക്ഷക്കത്തെി. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ കാവര്‍ അലിയുടെ 74 റണ്‍സിന്‍െറയും  ലാല്‍ ചേട്ടയുടെ 62 റണ്‍സിന്‍െറയും ബലത്തില്‍ 189 റണ്‍സ് എടുത്തു. 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെന്മാര്‍ക്കിന് ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കിയെങ്കിലും 34 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഒൗട്ട് ആയി. 
ഓപ്പണര്‍മാര്‍ പുറത്തായശേഷം പിറകെ വന്ന ബാറ്റ്സ്മാന്മാര്‍ കാവര്‍ അലി, ആമിര്‍ അലി, സീഷാന്‍ മഖ്സൂദ്, അജയ് ലാല്‍ ചേട്ട എന്നിവരുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങിയ കാവര്‍ അലി എട്ട് ഓവറില്‍ 37 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി പ്ളെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. 
മുന്‍ ശ്രീലങ്കന്‍ താരം ദുലീപ് മെന്‍ഡിസ് കോച്ച് ആയി സ്ഥാനം ഏറ്റെടുത്തശേഷം ഒമാന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചുവരുന്നത്.
 ഈ ടൂര്‍ണമെന്‍റ് ജീവിതത്തിലെ സ്വപ്നതുല്യമായ ഒരനുഭവമാണെന്ന് ഒമാന് വേണ്ടി എല്ലാ മത്സരങ്ങളും ഓപ്പണ്‍ ചെയ്ത മലയാളിയായ അരുണ്‍ പൗലോസ് അമേരിക്കയില്‍നിന്ന് അയച്ച സന്ദേശത്തില്‍ പറന്നു.  
 

Tags:    
News Summary - cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.