ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി
ദോഹ: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗികവും വിശ്വാസയോഗ്യവുമായ േസ്രാതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഇൻറർനെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വാക്സിൻ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയാണെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയോ അറിയണമെന്നും ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു. വിവരങ്ങൾ ആര് നൽകുന്നുവെന്നും അവരുടെ പശ്ചാത്തലവും നിരീക്ഷിക്കണം. വാക്സിനുമായി ബന്ധപ്പെട്ട മേഖലയിൽ പരിചയസമ്പന്നനായ വ്യക്തിയാണെങ്കിൽ വിവരങ്ങൾ വിശ്വാസയോഗ്യമായിരിക്കും. ഖത്തറിൽ കൂടുതൽ കൃത്യവും വിശ്വാസയോഗ്യവുമായ വിവരങ്ങൾക്കായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റോ സമൂഹ മാധ്യമ പേജുകളോ സന്ദർശിക്കണമെന്നും ഡോ. അൽ മസ്ലമാനി നിർദേശിച്ചു.
കോവിഡ് മഹാമാരിയുടെ ഭീഷണി അവസാനിപ്പിക്കുന്നതിന് വാക്സിൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിനായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ മൂലം നിരവധി പേർക്ക് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം സമൂഹത്തിെൻറ നല്ലതിനായിരുന്നു.
ഇപ്പോൾ നാം വാക്സിന് അംഗീകാരം നൽകിയിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് താമസിയാതെ മടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണൈന്നത് അംഗീകരിച്ചാൽ വളരെ വേഗത്തിൽ നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നും അൽ മസ്ലമാനി പറഞ്ഞു.
രാജ്യത്ത് ഡിസംബർ 23 മുതലാണ് കോവിഡ് 19 വാക്സിൻ കാമ്പയിൻ തുടങ്ങിയത്. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമകാരോഗ്യകേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത് സെൻററുകളാണിവ. 70 വയസ്സിനു മുകളിലുള്ളവർ, ദീർഘകാലരോഗമുള്ള ദീർഘകാലപരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നിലവിൽ നൽകുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽനിന്ന് അറിയിപ്പ് വരുകയാണ് ചെയ്യുന്നത്. പിന്നീട് അവർ നേരിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ഏഴ് ഹെൽത്ത് സെൻററുകളിൽ നേരിട്ട് എത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്.
ഈ ഏഴ് പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിലും കോവിഡ് വാക്സിൻ നൽകാൻ പ്രത്യേക സംഘമുണ്ടാകും. ഏെറ എളുപ്പത്തിലും സൗകര്യപ്രദമായ രീതിയിലും വാക്സിൻ സ്വീകരിക്കാൻ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വാക്സിൻ നൽകാൻ പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരാണ് ആശുപത്രികളിലുള്ളത്. മൂന്നാഴ്ചയിൽ രണ്ട് കുത്തിവെപ്പായാണ് ഒരാൾക്ക് കോവിഡ് വാക്സിൻ നൽകുക.
ആദ്യ ഷോട്ട് (ഇഞ്ചക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾക്കു ശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കംവരാതെ തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ചവന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽനിന്ന് പൂർണമായ പ്രതിരോധശേഷി കൈവരിക്കുക.
ഫൈസർ ബയോൻടെക് കമ്പനിയുടെ കോവിഡ് വാക്സിൻ സുരക്ഷിതമാണെന്നും എല്ലാതരം അംഗീകാരങ്ങളും നിലവിൽ ലഭിച്ചുകഴിഞ്ഞതാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് ഇതിനകം തെളിഞ്ഞതാണെന്നും സാധാരണ പാർശ്വഫലങ്ങൾ മാത്രമേ ഉള്ളൂവെന്നും മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറയുന്നു. പാർശ്വഫലങ്ങൾ സാധാരണ കുത്തിവെപ്പ് എടുക്കുേമ്പാൾ ഉള്ളതുമാത്രമാണ് കോവിഡ് വാക്സിനിലും ഉള്ളത്. അപകടകരമായതോ അടിയന്തരമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഇല്ല. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അംഗീകാരം വാക്സിനുണ്ട്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യമന്ത്രാലയങ്ങളും അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിെൻറ വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു. ബ്രിട്ടനിൽ നിലവിൽ വാക്സിൻ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. അവിടെ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. എല്ലാവരും കോവിഡ് വാക്സിൻ സ്വന്തം സുരക്ഷക്കും തങ്ങൾ സ്നേഹിക്കുന്നവരുടെ സുരക്ഷക്കുമായി സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. ഫൈസർ ബയോൻടെക് കോവിഡ് വാക്സിൻ എല്ലാ പ്രോട്ടോകോളുകളും അംഗീകാരനടപടികളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത് എന്നതിനാൽ വാക്സിൻ സുരക്ഷിതമാണോ എന്ന് ആശങ്കപ്പെടുകയാണ് പലരും. എന്നാൽ വാക്സിൻ സുരക്ഷിതമാണ് എന്നതാണ് ഇതിനുള്ള ഉത്തരം. കാരണം ഏതെങ്കിലും നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച ചെയ്തല്ല വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിലാണ് മരുന്ന് തയാറായത് എങ്കിലും നിയമപ്രകാരമുള്ള എല്ലാ പരിശോധനകളും ചട്ടങ്ങളും മറ്റ് വാക്സിനുകളുടെ കാര്യത്തിലെന്നപോലെ ഇതിലും പൂർത്തിയാക്കിയിട്ടുണ്ട്.
അല്ലാതെ ഏതെങ്കിലും സുരക്ഷപരിശോധന നടപടിക്രമങ്ങൾ പാലിക്കാതിരുന്നിട്ടില്ല.
ഏതെങ്കിലും നടപടികളെ മറികടന്നിട്ടില്ല.
കോവിഡ് സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ വാക്സിെൻറ അടിസ്ഥാനകാര്യങ്ങളൊക്കെ ഒരേ സമയം സമാന്തരമായി നടത്തുകയാണ് ചെയ്തത്. സാധാരണഗതിയിൽ ഒരു നടപടി കഴിഞ്ഞ് അടുത്തത് എന്ന രൂപത്തിലാണ് ചെയ്യുക. എന്നാൽ, കോവിഡ് വാക്സിനിൽ അടിസ്ഥാനകാര്യങ്ങൾക്കായി അത്രയധികം സമയം ചെലവഴിക്കാൻ കഴിയുമായിരുന്നില്ല.
ഇതിനാൽ, സമാന്തരമായി വിവിധ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുകയാണ് ഉണ്ടായത്. ഇതിനാലാണ് ചുരുങ്ങിയ കാലയളവിൽതന്നെ വാക്സിൻ വികസിപ്പിക്കാനായതും. സാധാരണ സാഹചര്യമാണെങ്കിൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഭീമമായ സാമ്പത്തികചെലവ് കണ്ടെത്തുന്ന കാര്യങ്ങൾ ദീർഘകാലമെടുത്താണ് പൂർത്തിയാക്കാറ്. എന്നാൽ കോവിഡിെൻറ കാര്യത്തിൽ ലോകം ഒന്നിക്കുകയും സാമ്പത്തികആവശ്യങ്ങൾ പെട്ടെന്ന് തന്നെ നിറവേറ്റുകയും ചെയ്തിട്ടുണ്ട്. ഇത് സുപ്രധാനമായ കാര്യമാണെന്നും അവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഖത്തറിൽ കോവിഡ് വാക്സിൻ ആർക്കും നിർബന്ധമാക്കില്ല. എന്നാൽ, യാത്രാസംബന്ധമായ ആവശ്യങ്ങൾ, സ് റ്റേഡിയങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ സാഹചര്യങ്ങളിൽ ഒരുപക്ഷേ വാക്സിൻ നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
ആദ്യദിവസങ്ങളിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നതവ്യക്തികൾ വാക്സിൻ സ്വീകരിച്ചിരുന്നു.
മുൻപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ ആഭ്യന്തര സുരക്ഷസേനയായ ലഖ്വിയയിലെ ഉദ്യോഗസ്ഥരും അംഗങ്ങളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.