ഖത്തർ യാത്രക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി, രോഗം മാറിയവർക്ക് ക്വറന്റീൻ ഇളവും

ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. ഖത്തർ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തത്. ഇതനുസരിച്ചു ഇനി മുതൽ

യാത്രക്ക് 72മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറിൽ എത്താൻ വേണ്ടത്. ഇന്ത്യ അടക്കം കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യക്കാർ ഖത്തറിൽ എത്തി ഏഴുദിവസം ഹോട്ടൽ ക്വറന്റീനിൽ കഴിയണം. കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള ക്വറന്റീൻ ഒഴിവാക്കിയിട്ടുമുണ്ട്. രോഗം മാറിയതിന്റെ ലബോറട്ടറി ഫലം ഇതിനായി ഹാജറാക്കണം.

Tags:    
News Summary - Covid negative Certificate mandatory for Qatar Travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.