കോവിഡ്:​ ഖത്തറിൽ ഒരാൾ കൂടി മരിച്ചു; ആകെ മരണം നാലായി

ദോഹ: ഖത്തറിൽ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം നാലായി. ഞായറാഴ്​ച 279 പേർക്കുകൂടി രോഗം സ്​ഥ ിരീകരിച്ചു. 14 പേർകൂടി രോഗമുക്​തി നേടി. നിലവിലുള്ള ആകെ രോഗികൾ 1477ആണ്​. 123 പേർ ആകെ രോഗമുക്​തി നേടി.

ഇതുവരെ 35757 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതുവരെ രാജ്യത്ത്​ രോഗം സ്​ഥിരീകരിക്ക​െപ്പട്ടത്​ 1604 പേർക്കാണ്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 88 വയസുള്ള ഖത്തരി പൗരനാണ്​ ഞായറാഴ്​ച മരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ്​ രോഗങ്ങളും ഉണ്ടായ ഇദ്ദേഹത്തെ രക്​തത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ്​ ആശുപത്രിയിൽ ​ പ്രവേശിപ്പിക്കപ്പെട്ടത്​. പുതുതായി രോഗം ബാധിച്ചവരിൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ മടങ്ങിയെത്തിയ സ്വദേശികളും പ്രവാസികളും ഉൾ​െപ്പടും.

Tags:    
News Summary - Covid 19 in qutar-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.