ദോഹ: വ്യവസായ വളര്‍ച്ചക്ക് സാമൂഹിക മാധ്യമങ്ങളുടെ പങ്കും ഉപയോഗപ്പെടുത്താമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്‍്റെ ഉപദേശം. ഖത്തറിലെ ഇടത്തരം , ചെറുകിട വ്യവസായ സംരഭകര്‍ക്കും ഉടമകള്‍ക്കും ആണ് ഇത്തരത്തിലെ നിര്‍ദേശം ലഭിച്ചത്. സംരംഭകര്‍ തങ്ങളുടെ ഉപഭോക്താക്കളെ കണ്ടത്തെുന്നതിന് മുഖ്യ ഉപാധിയായി സാമൂഹിക മാധ്യമങ്ങളെ കാണണം. രാജ്യത്തെ വ്യാവസായിക രംഗം ഊര്‍ജിതമാക്കുന്നതിനും വ്യവസായിക പുരോഗതി കൈവരിക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയത്തിന്‍െറ പുതിയ നിര്‍ദേശത്തെ കാണേണ്ടത്. സാമൂഹിക മാധ്യമങ്ങളിലെ പല വെബ്സൈറ്റുകളും ചെറുകിട, ഇടത്തരം സംരഭങ്ങളെ പിന്തുണക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ചെറുകിട,ഇടത്തരം വ്യവസയായിക സംരഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടത്തൊനും അവരെ ബന്ധപ്പെടാനും അത്തരത്തില്‍ സുതാര്യത ഉറപ്പ് വരുത്തി ബന്ധം സുദൃഡമാക്കാനും സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും. 2005നും 2015നും ഇടയിലായി സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വിശ്വസനീയമായ വ്യാപാരം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കാനും അത് നിറവേറ്റാനും ഉള്ള മികച്ച മാധ്യമങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ എന്നതിനാല്‍ ഇതിലൂടെ ആശയവിനിമയം നടത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കപ്പെടണം.
ലോകത്ത് നടക്കുന്ന വിവിധ പഠനങ്ങള്‍ പ്രകാരം 70 ശതമാനം കമ്പനികളും അവരുടെ കച്ചവടത്തിലും ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമതയിലും ഒക്കെ ശ്രദ്ധയൂന്നുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് എന്നതും വാണിജ്യമന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന്‍െറ പ്രാധാന്യം വര്‍ധിപ്പിപ്പിക്കുന്നു. ഫെയിസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നവരുടെയും അതില്‍ പങ്കാളികളാകുന്നവരുടെയും പ്രാധാന്യം നാള്‍ക്കുനാള്‍ കൂടിവരുന്നു. 2016 ന്‍്റെ രണ്ടാം പാദത്തില്‍ ഫേസ്ബുക്കില്‍ അംഗത്വം എടുത്തവരുടെ എണ്ണം 159 കോടിയായി. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 50 കോടിയും ട്വിറ്റര്‍ ഉപുയാഗിക്കുന്നവര്‍ 31.1 കോടിയുമാണ്. 63 ശതമാനം പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ കടന്നുവരുന്ന ബ്രാന്‍ഡുകളെ താല്‍പ്പര്യത്തോടെ നോക്കികാണുന്നവരുമാണ്.
46 ശതമാനം പേര്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതില്‍ പതിവുകാരാണന്നും ആഗോള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ലോകം സാമൂഹിക മാധ്യമങ്ങളെ നോക്കികാണുമ്പോള്‍ ചെറുകിട വ്യവസായികള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും ഉപഭോക്താക്കളെ അനേവഷിക്കാനും സാമൂഹിക മാധ്യമങ്ങളിലേക്ക് ഇറങ്ങിചെല്ലണം എന്ന നിര്‍ദേശത്തിന് ഏറെ പ്രാധാന്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.