ദോഹ: ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച രാത്രിയോടെ സംഭവിക്കും. ശനിയാഴ്ച അർ ധരാത്രി ഗ്രഹണം അവസാനിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് (ക്യു.സി.എച്ച്) അറിയിച്ചു. നാലു മണിക്കൂറും നാല് മിനിറ്റുമുള്ള ദൈർഘ്യത്തിലാണ് ഗ്രഹണം അനുഭവപ്പെടുകയെന്നും ക്യു.സി.എച്ചിലെ ശാസ്ത്രജ്ഞൻ ഡോ. േബഷിർ മർസൂഖ് പറഞ്ഞു. ഇൗ ഗ്രഹണം പെനബ്രൽ ഗ്രഹണമെന്നാണ് അറിയപ്പെടുകയെന്നും ശാസ്ത്രലോകം പറയുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ആസ്ട്രേലിയയുടെ ഭൂരിഭാഗവും, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, തെക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഖത്തർ നിവാസികൾക്ക് വരാനിരിക്കുന്ന പെനബ്രൽ ചന്ദ്രഗ്രഹണത്തിെൻറ എല്ലാ ഘട്ടങ്ങളും ടെലിസ്കോപ് വഴി കാണാൻ കഴിയും. ‘പെനമ്പ്രൽ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച് അടുത്ത ദിവസം അർധരാത്രി അവസാനിക്കും.
രാത്രി 8.08 ന് ഖത്തറിലെ ആകാശത്ത് പെനബ്രൽ ഘട്ടം ആരംഭിക്കും. രാത്രി 10.10ന് ഉന്നതിയിലെത്തി ശനിയാഴ്ച അർധരാത്രിക്ക് ശേഷം പെൻബ്രൽ ഘട്ടം അവസാനിക്കും’- ഡോ. േബഷിർ മർസൂക്ക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.