പ്രമേഹത്തെ ചെറുത്തിടാന്‍ കുട്ടികളുടെ പ്രചരണം

ദോഹ:  ലോക പ്രമേഹ ദിനത്തിനു മുന്നോടിയായി പ്രമേഹരോഗ ബോധവത്കരണ ആഹ്വാനവുമായി ഖത്തര്‍ ഡയബിറ്റിസ് അസോസിയേഷന്‍ (ക്യു.ഡി.എ)യുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. 
വിവിധ വിനോദ പരിപാടികളിലൂടെ പ്രമേഹരോഗം സംബന്ധിച്ച ബോധവത്കരണം ജനങ്ങളിലത്തെിക്കുന്നതിനായാണ് ഹയാത്ത് പ്ളാസ ഷോപ്പിങ് മോളില്‍ പരിപാടി സംഘടിപ്പിച്ചത്. ‘ആരോഗ്യത്തിന്‍െറ കരുത്ത് -ഡയബറ്റിസ് ടീമിനൊപ്പം’ എന്ന പ്രചാരണ പരിപാടിക്കായി യുവ വൊളന്‍റിയര്‍മാരുടെ സംഘത്തെയാണ് ഒരുക്കിയിരുന്നത്. 
ബോധവത്കരണ സന്ദേശം കുട്ടികളിലത്തെിക്കുക എന്നതാണ് പ്രധാനമായും പരിപാടിയുടെ ഉദ്ദേശം. സന്ദേശം  ഇളം പ്രായക്കാര്‍ ഏറ്റെടുക്കുമെന്നു കരുതുന്നതായി മിന ഇന്‍റര്‍ നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ റീജ്യനല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖാലിദ് പറഞ്ഞു. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജുക്കേഷന്‍, സയന്‍സ് ആന്‍റ് കമ്യൂണിറ്റി ഡെവലപ്മെന്‍റിന്‍െറ ഭാഗമായുള്ള സംഘടനയാണ് ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍. 
രാജ്യത്തെ എല്ലാ പ്രായക്കാരിലും പ്രത്യേകിച്ചും ഇളം തലമുറയില്‍ പ്രമേഹരോഗ ബോധവത്കരണ സന്ദേശങ്ങള്‍ എത്തിക്കാനാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. 
ആരോഗ്യ പരിശോധനക്കും രക്ത പരിശോധനക്കും പുറമെ കലാ പരിപാടികളായ പപ്പറ്റ് ഷോ, സ്റ്റേജ് ഷോ, ചിത്രരചന, പെയിന്‍റിങ്, കായിക മത്സരങ്ങള്‍ തുടങ്ങിയവയും , മോളിലൂടെയുള്ള കുട്ടികളുടെ കൂട്ട നടത്തവുമുണ്ടായിരുന്നു. അടുത്തമാസം 14 നാണ് ലോക പ്രമേഹദിനമായി ആചരിക്കുക. ഇതിനു മുന്നോടിയായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
ടൈപ്പ്-2 പ്രമേഹം കണ്ടുപിടിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുമായി ‘ഐസ് ഓണ്‍ ഡയബറ്റിസ്’ എന്ന പ്രമേഹരോഗ പരിശോധനകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന 1991ലാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത് 
ഖത്തറിലെ ജനസംഖ്യയില്‍ നല്ളൊരു ശതമാനവും പ്രമേഹരോഗികളാണെന്നിരിക്കെ വലിയ പ്രാധാന്യമാണ് പ്രമേഹരോഗ ബോധവത്കരണത്തിന് സംഘടന നല്‍കിവരുന്നത്. അസുഖം പിടികൂടുന്നതിനു മുന്നോടിയായി അവയെ ചെറുക്കാനുള്ള മുന്‍കരുതല്‍ എടുക്കാനും ബോധവത്കരണ പരിപാടി സഹായകമാകും. 
ഡോക്ടര്‍മാര്‍ കുറിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ക്രമമായി രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ പരിശോധനകള്‍ നടത്തുകയും ആരോഗ്യകരമായ ജീവിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്താല്‍ പ്രമേഹരോഗത്തെ ചെറുക്കാനാകും. 
ദിവസവും അര മണിക്കൂറെങ്കിലും ആയസരഹിതമായ വ്യായമം ചെയ്താല്‍  നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനാകുമെന്നും സംഘടന ഉദ്ഘോഷിക്കുന്നു.  അടുത്ത മാസം 11ന് വൈകുന്നരം മൂന്നു മുതല്‍  ഒമ്പതു മണിവരെ ക്യു.ഡി.എയും ലാന്‍റ്മാര്‍ക്ക് ഗ്രൂപ്പും സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ കൂട്ട നടത്തം പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. 
പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, തൊപ്പി, ലഘുഭക്ഷണം എന്നിവ സൗജന്യമായി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. 
 

Tags:    
News Summary - Childrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.