ചാ​ലി​യാ​ർ ക​പ്പ് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ ന​സീം യു​നൈ​റ്റ​ഡ് ടീം ​

ട്രോ​ഫി​യു​മാ​യി

ചാലിയാർ കപ്പ്: നസീം യുനൈറ്റഡ് ജേതാക്കൾ

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച രണ്ടാമത് ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ ഫ്രൈഡേ എഫ്.സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി നസീം യുനൈറ്റഡ് ജേതാക്കളായി.കളിയുടെ ഒന്നാം പകുതിയിൽ ഫൈസൽ കുട്ടിപ്പയുടെയും അജന്റെയും ബൂട്ടുകളിൽനിന്നാണ് വിജയഗോളുകൾ പിറന്നത്. സമാപന ചടങ്ങ് മുൻ പി.എസ്.ജി താരവും അൽ റയ്യാൻ ക്ലബ്‌ അംഗവുമായ ഖൈസ് നജാഹ് ഉദ്ഘാടനം ചെയ്തു.

ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലിൽ കടപ്പുറം എഫ്.സി പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്.സി ബിദ്ദയെ 3-2ന് പരാജയപ്പെടുത്തി ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായി.ചാമ്പ്യന്മാർക്കുള്ള ട്രോഫി ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി. സിദ്ദീഖ്, ട്രഷറർ ജാബിർ ബേപ്പൂർ, ആർഗസ് ഷിപ്പിങ് മാനേജിങ് ഡയറക്ടർ ജംഷിദ്‌ എന്നിവർ ചേർന്ന് നസീം യുനൈറ്റഡിന് സമ്മാനിച്ചു.3022 റിയാൽ സമ്മാനത്തുക ഹാരിഫ് തളങ്കര നസീം യുനൈറ്റഡിന് സമ്മാനിച്ചു.സാബിഖ് എടവണ്ണ, രഘുനാഥ് ഫറോക്ക്, സജാസ് ചാലിയം, അബ്ദുൽ അസീസ് എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഫ്രൈഡേ എഫ്.സി താരം റഹീമും സ്റ്റാലിൻ സിബുവും സ്വന്തമാക്കി.നെസ്സി, വി.സി. മഷ്ഹൂദ്, ഷൗക്കത്തലി ടി.എ.ജെ, സിദ്ദീഖ് വാഴക്കാട്, ഐ.സി.സി പ്രസിഡന്റ്‌ പി.എൻ. ബാബുരാജ്, ഐ.സി.ബി.ഫ് ആക്ടിങ് പ്രസിഡന്റ്‌ വിനോദ് നായർ, ഐ.എസ്.സി പ്രതിനിധി വർക്കി ബോബൻ, മുഹമ്മദ്‌ ഫഹ്‌ദീൻ, അജയ് റാവത്, ഇസ്ഹാഖ് തെക്കേ കോലോത്ത്,ഇ.പി. അബ്ദുറഹ്മാൻ, ബഷീർ തൂവാരിക്കൽ, അസ്‌ലം കുനിയിൽ, സജീർ, അസീസ് കൊല്ലാരത്, ആർ.ജെ ഷാഫി, അഷ്ടമി എന്നിവർ പങ്കെടുത്തു.

സംഘാടകരായ ലയിസ് കുനിയിൽ, ഡോ. ഷഫീഖ്, നിയാസ് മൂർക്കനാട് , ജൈസൽ വാഴക്കാട്, അബി ചുങ്കത്തറ, ഇല്യാസ് ചെറുവണ്ണൂർ, ഉണ്ണിമോയിൻ കോലോത്തും തൊടി, അക്ഷയ്, ഉണ്ണികൃഷ്ണൻ, അനിൽ മാത്തൂർ, ഹനീഫ ചാലിയം, അനീസ് കൊടിയത്തൂർ, പി.സി. അബ്ദുറഹിമാൻ, മനാഫ് കൊടിയത്തൂർ, താജുദ്ദീൻ ബേപ്പൂർ, ഷാജി പി.സി, മുജീബ് ചീക്കോട്, റസാഖ് രാമനാട്ടുകര, റൗഫ് ബേപ്പൂർ, ജിജിത് മുല്ലശ്ശേരി, ഷമീർ ചീക്കോട്, സാബിഖ് ഫറോക്ക് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Chaliyar Cup: Naseem United winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.