ഒട്ടകമേളക്ക്​ റിയാദിൽ തുടക്കം

റിയാദ്​: കിങ്​ അബ്​ദുൽ അസീസ്​ ക്യാമൽ ഫെസ്​റ്റിവലി​​​െൻറ ഭാഗമായ ഒട്ടക സൗന്ദര്യ മത്സരത്തിന്​ തുടക്കമായി. 1,500 ലേറെ ഉടമകളുടെ 26,000 ലേറെ ഒട്ടകങ്ങളാണ്​ തിങ്കളാഴ്​ച ആരംഭിച്ച മത്സരത്തിൽ പ​െങ്കടുക്കുന്നത്​. റിയാദിൽ നിന്ന്​ 120 കിലോമീറ്റർ വടക്ക്​ കിഴക്ക്​ റൂമയിലാണ്​ 28 ദിവസത്തെ മേള നടക്കുന്നത്​. മൊത്തം 114 ദശലക്ഷം റിയാലാണ്​ സമ്മാനതുക. മൊത്തം 28 ഇനങ്ങളിലാണ്​ ഇത്തവണ മത്സരങ്ങളെന്ന്​ മേളയുടെ ഒൗദ്യോഗിക വക്​താവ്​ സുൽത്താൻ അൽ ബുകൂമി പറഞ്ഞു. 

ഇൗ വർഷം കൂട്ടിച്ചേർത്ത ഇനങ്ങളിൽ ഏറ്റവും പ്രധാനം കിങ്​ അബ്​ദുൽ അസീസ്​ ക്യാമൽ റേസിങ്​ അവാർഡ്​ ആണ്​. വേഗതയേറിയ ഒട്ടകത്തി​​​െൻറ ഉടമക്ക്​ ഏതെങ്കിലും സമാനമായ ഇനത്തിൽ ലോകത്ത്​ ലഭിക്കുന്നതിലും അധികം സമ്മാനതുക ലഭിക്കും. ഒട്ടകമേളക്കൊപ്പം സാംസ്​കാരിക ഇനങ്ങളും മേളനഗരിയിലുണ്ടാകും. കഴിഞ്ഞ 15 വർഷമായി നടക്കുന്ന മേളക്ക്​ കഴിഞ്ഞ വർഷം മുതലാണ്​ സ്​ഥിരം വേദിയുണ്ടായത്​.

Tags:    
News Summary - camel fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.