ലണ്ടനിലെ ഹീത്രൂ വിമാനത്താവളം 

ഖത്തറിൽനിന്നുള്ളവർക്ക്​ ഇന്നുമുതൽ ബ്രിട്ടൻെറ യാത്രാ ഇളവ്​

ദോഹ: ഖത്തറിൽനിന്ന്​ ഇന്ന്​ മുതൽ ബ്രിട്ടലിലെത്തുന്നവർക്ക്​ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​. നേരത്തെ ബ്രിട്ടൻെറ റെഡ്​ ലിസ്​റ്റിലുണ്ടായിരുന്ന ഖത്തറിനെ കഴിഞ്ഞ ദിവസമാണ്​ 'മീഡിയം റിസ്​ക്​' വിഭാഗത്തിൽ ഉൾപ്പെടുത്തിയത്​. പുതിയ തീരുമാനം ഞായറാഴ്​ച പുലർച്ചെ പ്രാബല്യത്തിൽ വരുന്നതോടെ ഇനി ഖത്തറിൽനിന്നെത്തുന്നവർ ഹോം ക്വാറൻറീൻ മതിയാവും.

യാത്രക്ക്​ മൂന്ന്​ ദിവസത്തിനുള്ളിലുള്ള കോവിഡ്​ പരിശോധാനാ ഫല, 10 ദിവസ ഹോം ക്വാറൻറീനിടയിൽ രണ്ടു തവണ ആർ.ടി.പി.സി.ആർ പരിശോധന എന്നിവയാണ്​ പുതിയ മാനദണ്ഡങ്ങൾ. നേരത്തെ റെഡ്​ ലിസ്​റ്റിലായതിനാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമായിരുന്നു. ​ഖത്തറിനു പുറമെ, യു.എ.ഇ, ബഹ്​റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കും യാത്രാനിയന്ത്രണങ്ങളിൽ ബ്രിട്ടൻ ഇളവുകൾ നൽകിയിട്ടുണ്ട്​.

നിയ​​ന്ത്രണങ്ങളിൽ ഇളവ്​ ലഭിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളിൽ വർധിക്കും. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, അമേരിക്ക എന്നിവടങ്ങളിൽനിന്നുള്ള വാക്​സിനേറ്റഡ്​ യാത്രക്കാർക്ക്​​​ ആഗസ്​റ്റ്​ രണ്ട്​ മുതൽ ബ്രിട്ടൻ അതിർത്തികൾ തുറന്നുനൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.