അ​ലീ​വി​യ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സൈ​ക്യാ​ട്രി​ക്​ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി പി.​എ​ൻ. ബാ​ബു​രാ​ജ​ൻ

മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ കെ.​പി. അ​ഷ്​​റ​ഫി​നും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നു​മൊ​പ്പം

അലീവിയയിൽ സൈക്യാട്രിക് വിഭാഗത്തിന് തുടക്കം

ദോഹ: ഖത്തറിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ അലീവിയ മെഡിക്കൽ സെന്‍ററിൽ സൈക്യാട്രിക് വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. 2019ൽ അൽ മെഷാഫിലെ എസ്ദാൻ മാളിൽ ഖത്തറിലെ ആശുപത്രി മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായി പ്രവർത്തനമാരംഭിച്ച അലീവിയയുടെ 'വെൽനസ് ഇൻ റീച്' എന്ന ലക്ഷ്യത്തിൽ നിർണായക ചുവടുവെപ്പായാണ് സൈക്യാട്രി വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ഖത്തറിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ലോകനിലവാരത്തിലെ ചികിത്സ സംവിധാനം ഒരുക്കുകകൂടിയാണ് ലക്ഷ്യം.

കോവിഡ് വ്യാപനകാലത്ത് പ്രവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മാനസികസമ്മർദം അകറ്റാൻ ഇത്തരത്തിലുള്ള സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് മൂന്നു പതിറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയായി തുടരുന്നതിന്‍റെ അനുഭവപരിചയത്തിൽ പി.എൻ. ബാബുരാജൻ സൂചിപ്പിച്ചു. രാജ്യത്തുള്ള വിവിധ വിഭാഗം ജനങ്ങൾക്ക് അലീവിയയുടെ സൈക്യാട്രിക് വിഭാഗത്തിന്‍റെ മെഡിക്കൽ സേവനം ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് അലീവിയയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് പറഞ്ഞു. സൈക്യാട്രി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് വഴി ആ മേഖലയിൽ നിർണായക ചുവടുവെപ്പാണ് നടത്തുന്നത്. ഉപഭോക്തൃ സംതൃപ്തിയാണ് അലീവിയയുടെ ലക്ഷ്യം. മാനസികാരോഗ്യ സേവനങ്ങൾ ആവശ്യമായ വിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു -കെ.പി. അഷ്റഫ് വിശദീകരിച്ചു. സൈക്യാട്രിക് സ്പെഷലിസ്റ്റ് ഡോ. ടിഷ റേച്ചൽ ജേക്കബ്, ചീഫ് ഓപറേറ്റിങ് ഓഫിസർ ഉദയകുമാർ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Beginning of the psychiatric department in Olivia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.