അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ

അ​ബ്ദു​റ​ഹ​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം; സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

ദോഹ: മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​റാ​​ന്റെ സൈ​നി​ക നീ​ക്ക​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 12 രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ റി​യാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ, അ​സ​ർ​ബൈ​ജാ​ൻ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, പാ​കി​സ്​​താ​ൻ, സി​റി​യ, തു​ർ​ക്കി​യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​പ​ടി​യാ​യി ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്ത​ണം. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ, ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ ഇ​റാ​ൻ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​നു​മാ​യു​ള്ള ഭാ​വി ബ​ന്ധം മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തോ​ടു​ള്ള ബ​ഹു​മാ​നം, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലെ ഇ​ട​പെ​ടാ​തി​രി​ക്ക​ൽ, സൈ​നി​ക ശേ​ഷി ഉ​പ​യോ​ഗി​ച്ച് അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​തി​രി​ക്ക​ൽ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം 2817 (2026) ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്തു​ക, പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക, സ്വ​ന്തം താ​ൽ​പ​ര്യ​ത്തി​നാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സം​ഘ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ആ​യു​ധ​വും ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി​വ​യും പ്ര​സ്താ​വ​ന​യി​ൽ ഊ​ന്നി​പ്പ​റ​യു​ന്നു.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തോ ബാ​ബ് അ​ൽ​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലെ സ​മു​ദ്ര സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തോ ആ​യ നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും ഭീ​ഷ​ണി​ക​ളി​ൽ നി​ന്നും ഇ​റാ​ൻ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Arab countries issue joint statement demanding an end to the attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.