അമീർ കപ്പ് ഫൈനലിൽ ഇടംനേടിയ അൽ ഗറാഫ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: അമീർ കപ്പ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടാനാവാതെ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് പുറത്ത്.തിങ്കളാഴ്ച രാത്രി നടന്ന സെമി ഫൈനലിൽ അൽ ദുഹൈൽ ആണ് 3-2ന് അൽ സദ്ദിനെ തോൽപിച്ചത്. മാർച്ച് 18 വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ അൽ ദുഹൈലും ഗറാഫ എസ്.സിയും ഏറ്റുമുട്ടും.സദ്ദ് താരം പെഡ്രോ ചുവപ്പുകാർഡുമായി പുറത്തായിരുന്നു. അവസാന മിനിറ്റിൽ ഗോളുകളുമായി നടകീയമായിരുന്നു ഫൈനൽ പോരാട്ടം. സദ്ദിനായി ആന്ദ്രെ അയേവ് (33), ബഗ്ദാദ് ബുനെജാ (90) എന്നിവർ സ്കോർ ചെയ്തപ്പോൾ, ദുഹൈലിന് വേണ്ടി ഫെർജാനി സാസി ഇരട്ട ഗോളുകൾ നേടി (7, 80 മിനിറ്റ്). മൈകൽ ഒലുങ്ക (44) ഒരു ഗോളും നേടി.
ആദ്യ സെമിയിൽ അൽ വക്റയെ 4-1ന് തോൽപിച്ചാണ് ഗറാഫയുടെ ഫൈനൽ പ്രവേശം. ആവേശകരമായ മത്സരത്തിൽ മാലി ഫോർവേഡ് താരം ചീക് ദിബാതെ ഇരട്ട ഗോൾ നേടിയപ്പോൾ, ഗബ്രിയേൽ പിറസും, ഹുമാം അഹമ്മദും ഓരോ ഗോൾ കുറിച്ചു. 2012ൽ തങ്ങളുടെ ഏഴാം അമീർ കപ്പ് കിരീടം ചൂടിയ ശേഷം ഗറാഫയുടെ ആദ്യ ഫൈനൽ പ്രവേശനമാണിത്. 2019ലെ ജേതാക്കളാണ് അൽ ദുഹൈൽ. 18ന് ഖലീഫ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.