ദോഹ: അൽഖോർ റോഡ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ റാസ് അൽ നൂഫ്, തിൻബാക് ഇൻറർചെയ്്ഞ്ചുകൾ പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. 2022 ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, പൊതു ഗതാഗത ഡയറക്ടറേറ്റ്, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി എന്നിവയിൽനിന്നുള്ള ഉന്നത പ്രതിനിധികളുടെയും അശ്ഗാൽ എൻജിനീയർമാരുടെയും സാന്നിധ്യത്തിലാണ് അൽഖോർ റോഡിെൻറ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻറർചെയ്ഞ്ചുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിൽ രണ്ട് ഇൻറർചെയ്ഞ്ചുകളും നിർണായക ഘടകമാകും. അൽഖോറിലെ അൽബെയ്്ത് സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്നതിനും അൽഖോർ നഗരത്തിൽ പ്രവേശിക്കാതെ റാസ് ലഫാനിലേക്ക് പ്രവേശിക്കുന്നതിനും ഇൻറർചെയ്ഞ്ച് സഹായകമാകും. റാസ് അൽ നൂഫ്, അൽഖോർ, അൽഖോർ എയർഫീൽഡ്, അൽ ഫർകിയ ബീച്ച് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സമയം കുറക്കാനും സഹായിക്കും. അൽഖോർ റോഡിലെ എക്സിറ്റ് 47ലാണ് തിൻബാക് ഇൻറർചെയ്്ഞ്ച് നിലകൊള്ളുന്നത്. ഇവിടെനിന്നു 7.5 കിലോമീറ്റർ ദൂരം മാത്രമാണ് അൽഖോറിലേക്കുള്ളത്. രണ്ടു നിലകളിലായുള്ള ഇൻറർചെയ്ഞ്ചിൽ രണ്ട് റൗണ്ട്എബൗട്ടുകളുള്ള 100 മീറ്റർ പാലം പ്രധാന ഭാഗമാണ്. അൽ ശമാൽ റോഡിൽനിന്ന് അൽഖോർ റോഡിലേക്കുള്ള യാത്രക്കാർക്ക് ഈ ഇൻറർചെയ്ഞ്ച് ഏറെ സഹായകമാകും. അൽഖോർ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് രണ്ടു നിലകളിലായി റാസ് അൽ നൂഫ് ഇൻറർ ചെയ്ഞ്ച് നിർമിച്ചിരിക്കുന്നത്. രണ്ടു ദിശയിലേക്കും രണ്ടുവരിപ്പാതയിൽ 100 മീറ്റർ നീളമുള്ള പാലം ഇൻറർ ചെയ്ഞ്ചിെൻറ പ്രധാനഭാഗമാണ്. നാല് ലൂപുകളും നാല് എക്സിറ്റുകളും ഇൻറർചെയ്ഞ്ചിൽ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.