ദോഹ: അല്‍ ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ രാത്രി താമസത്തിനുള്ള സൗകര്യം കൂടി വന്നതോടെ സന്ദർശകരുെട തിരക്കേറി. അനിമല്‍ സഫാരി പാര്‍ക്കിനോടു ചേര്‍ന്നാണു രാത്രി താമസത്തിനുള്ള കോട്ടേജുകള്‍ സജ്ജമാക്കിയത്. മരുഭൂമിയില്‍ യഥാര്‍ഥ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് ഇതുവഴി സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ സൗകര്യങ്ങളും മൃഗങ്ങളെയും ഉള്‍പ്പെടുത്തി പാര്‍ക്ക് നവീകരിച്ചിരുന്നു.
പുതിയ റോഡുകള്‍ തുറന്നതും, മേല്‍പ്പാതകള്‍ സജ്ജമായതും അല്‍ ദോസരി പാര്‍ക്കിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധി പേരാണെത്തിയത്. പരമ്പരാഗത അറബിക് നൃത്തം, വിവിധങ്ങളായ ഷോകള്‍ എന്നിവയും ഇവിടെയുണ്ട്.
പ്രതിവര്‍ഷം 1.50 ലക്ഷത്തിലേറെ സ ന്ദര്ശകരാണ് പാര്‍ക്കിലെത്തുന്നത്. അനിമല്‍ സഫാരി പാര്‍ക്ക്, മൃഗശാല, അമ്യൂസ്മെൻറ് പാര്‍ക്ക്, ഹെറിറ്റേജ്, മരിടൈം മ്യൂസിയം തുടങ്ങിയ വിനോദ ഇനങ്ങളും ഉണ്ട്. ഈദ് അവധി ദിനങ്ങളില്‍ സന്ദര്‍ശകത്തിരക്ക് വര്‍ധിച്ചിരുന്നു. വിവിധ പരിപാടികളാണ് അവധിദിനങ്ങളിൽ ഇവിടെ നടന്നത്. 10 റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.