ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കംചെയ്തു

ദോഹ: ദോഹ മുനിസിപ്പാലിറ്റിയിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതും നിയമവിരുദ്ധമായി പാർക്ക് ചെയ്തതുമായ 113 വാഹനങ്ങൾ നീക്കം ചെയ്തു. 2017ലെ പബ്ലിക് ഹൈജീൻ നമ്പർ (18) നിയമം ലംഘിക്കുന്നതും ഉപേക്ഷിക്കപ്പെട്ടതും നിയമവിരുദ്ധമായി പാർക്ക് ചെയ്തതുമായ വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള പരിശോധന ദോഹ മുനിസിപ്പാലിറ്റിയിൽ രണ്ടാമത്തെ ആഴ്ചയും തുടരുകയാണ്. മലിനീകരണം കുറക്കുന്നതിനും നഗരഭംഗി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദോഹ മുനിസിപ്പാലിറ്റിയിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.

Tags:    
News Summary - Abandoned vehicles removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.