അനുമതിയില്ലാതെ കടകളിലും വാഹനങ്ങളിലും പരസ്യം പതിച്ചാല്‍ 10000 വരെ പിഴ

ദോഹ: കടകളിലും വാഹനങ്ങളിലും ഒക്കെ പരസ്യം പതിക്കുന്നത് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ഇവക്ക് മുന്‍കൂര്‍ അനുമതി വേണം എന്ന നിയമത്തിന്‍മേല്‍ പരിശോധനകള്‍ ശക്തമാക്കി. 
നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദോഹ നഗരസഭയിലെ ടെക്നിക്കല്‍ വകുപ്പിന്‍്റെ കീഴില്‍ പരസ്യം പതിക്കാന്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ നല്‍കേണ്ടത്.കടകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം പരസ്യം പതിക്കാനുള്ള അനുമതി നല്‍കുന്നത് ടെക്നിക്കല്‍ വകുപ്പാണ്. 
ഇവ നിരീക്ഷിക്കാനുള്ള ചുമതല പൊതു നിരീക്ഷണ വകുപ്പിനാണുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ പരിശോധനയില്‍ അനുമതിയില്ലാതെ പരസ്യം പതിച്ച നിവധി കേസുകള്‍ പിടികൂടി.സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പൊതു നിരീക്ഷണ വകുപ്പ് അടുത്തിടെ ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ കണ്ടത്തെി പിഴ ചുമത്തുന്നത് വര്‍ധിച്ചതോടെ  അനുമതി ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണവും കൂടി. 
കടകളിലും വാഹനങ്ങളിലും  പേരും സ്റ്റിക്കര്‍ പരസ്യങ്ങള്‍ പതിക്കാനുള്ള അപേക്ഷകളാണ് കൂടുതലായും എത്തുന്നത്.  ഇത്തരം അപേക്ഷകള്‍ 1,000ത്തിനും 1,500നും ഇടയില്‍ പ്രതിമാസം ലഭിക്കുന്നുണ്ടെന്ന് ടെക്നിക്കല്‍ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സദ പറഞ്ഞു.

Tags:    
News Summary - aadvertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.