ദോഹ: കാൽപന്ത് ഉത്സവത്തിെൻറ ഒരുവർഷ കൗണ്ട്ഡൗൺ എണ്ണിത്തുടങ്ങാൻ ഖത്തറും ഫുട്ബാൾ ലോകവും സജ്ജമായി. 2022 നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള കൗണ്ട് ഡൗൺ േക്ലാക്ക് ശനിയാഴ്ച രാത്രി 8.30ഓടെ ചലിച്ചു തുടങ്ങും. ഖത്തറിെൻറ കണ്ണായ കോർണിഷിലെ ഫിഷിങ് സ്പോട്ടിലാവും ലോകകപ്പ് വരെ ലോകത്തിൻെറ കാത്തിരിപ്പ് അടയാളപ്പെടുത്തുന്ന കൂറ്റൻ ഘടികാരം ഉയരുക. ഒരു വർഷ കൗണ്ട്ഡൗൺ ചടങ്ങുകൾ ഫിഫ യു ട്യൂബ് ചാനലായ 'fifatv' വഴിയും Qatar2022.qa പേജിലൂടെയും ലോകത്തിെൻറ ഏത് കോണിലിരുന്നും തത്സമയം വീക്ഷിക്കാൻ കഴിയുമെന്ന് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 'ജോയിൻ ദ ബീറ്റ്' എന്ന തലവാചകത്തിൽ ഒരുങ്ങുന്ന കൗണ്ട്ഡൗൺ േക്ലാക്കിെൻറ അനാഛാദനത്തിലേക്ക് ഓൺലൈൻ വഴി പങ്കുചേരാൻ ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളെ സംഘാടകർ സ്വാഗതം ചെയ്തു. ഞയറാഴ്ച രാത്രിയോടെ ചലിച്ചു തുടങ്ങുന്ന ഔദ്യോഗിക കൗണ്ട് ഡൗൺ േക്ലാക്ക് 2022 നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പ് ഉദ്ഘാടന മത്സരത്തിെൻറ കിക്കോഫ് വിസിൽ മുഴങ്ങുന്നതുവരെ വിശ്വമേളയുടെ അടയാളമായി തുടരും.ആരാധകർക്ക് സമൂഹ മാധ്യമങ്ങളിൽ WorldCup എന്ന ഹാഷ്ടാഗിൽ 'ജോയിൻ ദ ബീറ്റ്' നൃത്ത ആഘോഷങ്ങൾ പങ്കുവെക്കാം.കോർണിഷിൽ നടക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള േക്ലാക്ക് പ്രകാശന ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഡ്രോൺ ഷോ ഉൾപ്പെടെ വിവിധ പരിപാടികളും അരേങ്ങറും.'ഭൂമിയിലെ ഏറ്റവും മനോഹരമായ കളിയിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കൗണ്ട് ഡൗൺ േക്ലാക്ക് തെളിയുേമ്പാൾ നമ്മുടെ ആവേശം കൂടുതൽ യാഥാർത്ഥ്യമാവും' -ഔദ്യോഗിക േക്ലാക്ക് സ്ഥാപിക്കുന്ന ഹബ്ലോട്ട് ബ്രാൻഡ് അംബാസഡറും 1998 ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗവുമായ മാഴ്സൽ ഡിസൈലി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.