ദോഹ: അൽ വാബ് ഹെൽത്ത് സെന്ററിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള 24 മണിക്കൂർ അടിയന്തര ചികിത്സാ സേവനങ്ങൾ വ്യാപിപ്പിച്ചു. ഇതോടെ പി.എച്ച്.സി.സിക്ക് കീഴിലുള്ള മുതിർന്നവർക്കായുള്ള അടിയന്തര ചികിത്സാ കേന്ദ്രങ്ങളുടെ ആകെ എണ്ണം 16 ആയും കുട്ടികൾക്കായുള്ള കേന്ദ്രങ്ങളുടെ എണ്ണം 11 ആയും ഉയർന്നു.
അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മാഷാഫ്, അൽ സദ്ദ്, ഗരാഫത്ത് അൽ റയ്യാൻ, അൽ ഷഹാനിയ, അബു ബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കാബാൻ, അൽ കരാന, ലെബൈബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, അൽ വാബ് എന്നിവിടങ്ങളിൽ മുതിർന്നവർക്കും അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മാഷാഫ്, അൽ സദ്ദ്, ലെബൈബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, റൗദത്ത് അൽ ഖൈൽ, അൽ വാബ് എന്നിവിടങ്ങളിൽ കുട്ടികൾക്കും അടിയന്തര ചികിത്സ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.