സബ്കാ വത്തൻ സ്വാതന്ത്ര്യദിനാഘോഷ സംഗമങ്ങളുടെ ഉദ്ഘാടനം സെക്രട്ടറി അബ്രഹാം കെ. ജോസഫ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range സ്വാതന്ത്ര്യദിന സംഗമം
ദോഹ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഖത്തറിലെ 19 കേന്ദ്രങ്ങളിൽ 'സബ്കാ വത്തൻ' എന്ന പേരിൽ നടത്തുന്ന സംഗമങ്ങളുടെ നാഷനൽതല ഉദ്ഘാടനം ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് നിർവഹിച്ചു. രാജ്യത്തിന്റെ മതേതര മൂല്യങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്ര പാരമ്പര്യവും ഓർമ്മപ്പെടുത്തുന്നതായിരുന്നു സംഗമം. ഉനൈസ് അമാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഉബാദത്ത് സഖാഫി വിഷയാവതരണം നടത്തി. അഷ്റഫ് നരിപ്പറ്റ സ്വാഗതവും ത്വഹാ മലപ്പട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.