സൂപ്പർ ഫാമിലിയ സീസൺ -3 വിജയികൾക്ക് സമ്മാനം കൈമാറുന്നു
ദോഹ: റേഡിയോ മലയാളം 98.6 എഫ്.എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിയ സൂപ്പർ ഫാമിലിയയുടെ മൂന്നാം സീസൺ വിജയകരമായി സമാപിച്ചു. ദോഹ മാൾ സെൻട്രൽ അറീനയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 200 ലേറെ കുടുംബങ്ങളിൽ നിന്ന് ലീമ -സുജീഷ് ദമ്പതികൾ ഒന്നാം സമ്മാനം നേടി.
മികച്ച പ്രകടനങ്ങളിലൂടെ രണ്ടാം സ്ഥാനം ഹിഷാമും ഷഹ് ലയും, മൂന്നാം സ്ഥാനം നിസ്മയും ഗോഡ് വിനും നേടി. അനൂപും ആശയും നാലാം സ്ഥാനവും, അനൂപും റിൻസിയും അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500 ലേറെ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങൾക്കാണ് ഇത്തവണയും മത്സരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരുന്നത്.
വിജയികൾക്ക് വിദേശയാത്ര, സ്വർണ നാണയങ്ങൾ, ടെലിവിഷനുകൾ, സ്മാർട്ട്ഫോൺ, കൂപ്പണുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.