ഫാല്‍ക്കണ്‍ മേളക്ക് നാളെ തുടക്കം

ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഫാല്‍ക്കണ്‍-വേട്ട മേള  സീലൈനിലെ സബ്ഖാത് മര്‍മിയില്‍ നാളെ തുടങ്ങും. ഒരുമാസക്കാലത്തെ മേളയില്‍ മേളയില്‍  1,400 ലധികം ഫാല്‍ക്കണുകളാണ് പങ്കെടുക്കുക.    ഇത്തവണ ഷഹീന്‍ ഫാല്‍ക്കണുകളെയും സൗന്ദര്യ മത്സരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.സീലൈനിലെ സബ്ഖാത് മര്‍മിയിലാണ് മേള നടക്കുന്നത്. 
ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവരും ഫാല്‍ക്കണുകളുമായി എത്തുന്നുണ്ട്.  ശൈഖ് ജോആന്‍ ബിന്‍ ഹമദ് ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള നടക്കുന്നത്. വന്യജീവികളെയും ഫാല്‍ക്കണുകളേയും സംരക്ഷിക്കുന്നതിനും ഖത്തറി പാരമ്പര്യത്തില്‍ ഫാല്‍ക്കണുകളുടെ പ്രാധാന്യം തലമുറകള്‍ തോറും പകര്‍ന്നു നല്‍കുന്നതിനുമാണ് എല്ലാ വര്‍ഷവും മേള സംഘടിപ്പിക്കുന്നത്. 
മുതിര്‍ന്ന ഫാല്‍ക്കണര്‍മാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ ഹദാദ് സലൂക്കിയിലെ രണ്ടാംസ്ഥാനക്കാരനും അന്താരാഷ്ട്ര ദാഉ മത്സരത്തിലെ ഒന്നും രണ്ടും വിജയികള്‍ക്കും കാറാണ് സമ്മാനമായി നല്‍കുന്നത്. മൂന്നാം സ്ഥാനക്കാരന് അമ്പതിനായിരം റിയാല്‍ സമ്മാനമായി ലഭിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.