മസ്കത്ത്: സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണ, വ്യായാമശീലങ്ങൾ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് കിംസ് ഒമാൻ ഹോസ്പിറ്റൽ മസ്കത്ത് വെയിറ്റ് ലോസ് ചലഞ്ച് സംഘടിപ്പിക്കുന്നു. വിദഗ്ധ മേൽനോട്ടത്തിലുള്ള ഭക്ഷണക്രമീകരണം, പതിവായുള്ള വ്യായാമം തുടങ്ങിയവയിലൂടെ രണ്ടു മാസത്തിനുള്ളിൽ ശരീരഭാരം കുറക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുള്ളവർക്ക് മത്സരത്തിൽ പെങ്കടുക്കാം. വിജയികൾക്ക് ഗ്രാൻഡ് പ്രൈസായി രണ്ടു പേർക്ക് വിദേശത്തേക്കുള്ള ടിക്കറ്റ് അടക്കം സമ്മാനങ്ങളും നൽകും. മസ്കത്ത് ഗവർണറേറ്റ് നിവാസികൾക്കാണ് മത്സരത്തിൽ പെങ്കടുക്കാൻ സാധിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമിതവണ്ണവും പൊണ്ണത്തടിയും ഗുരുതര രോഗങ്ങൾക്ക് വഴിവെക്കുന്നു. ബോഡിമാസ് ഇൻഡക്സ് അഥവാ ബി.എം.െഎ മുപ്പതിന് മുകളിലുള്ളവരെ അമിതവണ്ണമുള്ളവരായി കരുതപ്പെടുന്നു. കണക്കുകൾ പ്രകാരം ഒമാനി ജനസംഖ്യയുടെ 30 ശതമാനം പേർ അമിതവണ്ണമുള്ളവരും 20 ശതമാനം പേർ പൊണ്ണത്തടിയൻമാരുമാണ്. ബി.എം.െഎ അടിസ്ഥാനത്തിലാണ് മത്സരത്തിൽ പെങ്കടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. തുടർന്ന് ഇവർക്ക് ഭക്ഷണക്രമം നിർണയിക്കുന്നു. ജിംനേഷ്യം, നീന്തൽ, യോഗ തുടങ്ങിയവയിൽ പെങ്കടുക്കാൻ അവസരമൊരുക്കും. ഒാരോ മത്സരാർഥിയെയും വിശദമായി നിരീക്ഷിക്കും. ഒാരോ പത്തു ദിവസം കൂടുേമ്പാഴും മത്സരാർഥികളെ അവലോകനം ചെയ്യും. 60 ദിവസത്തിനുള്ളിൽ ഉയർന്ന ശതമാനത്തിൽ ബി.എം.െഎ കുറഞ്ഞവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. നവംബർ ഒന്നുവരെ ഒാൺലൈനായോ നേരിെട്ടത്തിയോ മത്സരത്തിന് രജിസ്റ്റർ ചെയ്യാം. മൂന്നുവരെ പരിശോധനകൾ നടക്കും. നാലിനാണ് വെയ്റ്റ് ലോസ് ചലഞ്ചിന് ഒൗദ്യോഗിക തുടക്കം. കിംസ് ഒമാനും സ്റ്റേജ് ഫൈവ് ഇൻറർനാഷനലുമാണ് മത്സരത്തിെൻറ സംഘാടകർ. ഒമാൻ ആരോഗ്യമന്ത്രാലയം, ഒമാൻ വുമൺസ് അസോസിയേഷൻ എന്നിവരുടെ സഹകരണമുണ്ട്. ആരോഗ്യമന്ത്രാലയം ഹെൽത്ത് എജുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. ആമിറ അൽ റെയ്ദാൻ, ഒമാൻ വുമൺസ് അസോസിയേഷൻ പ്രസിഡൻറ് ഇമാൻ അൽ ഗാഫ്രി, കിംസ് ഒമാൻ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടൻറ് ഡോ. ശശിരാജ് ഇൗശ്വരപ്പ, കിംസ് ഒമാൻ മാർക്കറ്റിങ് മാനേജർ പ്രതീഷ്.ജെ.പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.