ഡോ. സി. തോമസ്
Posted On
date_range Updated On
date_range ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി. തോമസ് അന്തരിച്ചു
മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്ത് വഴികാട്ടിയും മലയാളിയുമായ ഡോ. സി. തോമസ് (84) അന്തരിച്ചു. മസ്കത്ത് വത്തായയിലെ വസതിയിൽ ഞായറാഴ്ചയാണ് അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പത്തനംതിട്ട കോന്നി കൈപ്പട്ടുർ സ്വദേശിയായ ഡോ. സി. തോമസ്, തിരുവന്തപുരം മെഡിക്കൽ കോളജ് പൂർവ വിദ്യാർഥിയാണ്.
1971ൽ ഒമാനിലെത്തിയ അദ്ദേഹം ഒമാനിലെ കൗല ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കാൻ മുൻകൈയെടുത്തു. ഈ വിഭാഗത്തിന്റെ തലവനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 1991ൽ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദ് അദ്ദേഹത്തിന് ഒമാൻ പൗരത്വവും ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതിയും നൽകി ആദരിച്ചു. മസ്കത്തിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.