മസ്കത്ത്: ഒമാനിലെ പ്രമുഖ ഗൃഹപരിചരണ ഉൽപന്ന ബ്രാൻഡായ സായ് (ZAY) അവതരിപ്പിച്ച ‘ഷോപ് ആൻഡ് വിൻ’ കാമ്പയിൻ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഉപഭോക്താക്കളിൽ ആവേശമുണർത്തിയ കാമ്പയിനിൽ, സായ് ഉൽപന്നങ്ങൾ വാങ്ങിയവരിൽനിന്നുള്ള ഭാഗ്യശാലികൾക്കാണ് ഐഫോൺ 17ഉം ഗിഫ്റ്റ് ഹാംപറുകളുമടക്കമുള്ള സമ്മാനങ്ങൾ കൈമാറിയത്.
അസൈബയലെ പാർക്ക് ഇൻ ഹോട്ടലിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ സായ് ഫൗണ്ടർ സി.ഇ.ഒ ഷഫീഖ് അഹമ്മദ്,സെയിൽസ് ജി.എം അബ്ദുൽ വഹാബ്, സി.ഒ.ഒ മുഹമ്മദ് ഫർദീൻ, സി.എഫ്.ഒ അസ്‍ലം എന്നിവർ പങ്കെടുത്തു. ‘ഷോപ് ആൻഡ് വിൻ’ Zay ബ്രാൻഡും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയതായും ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും മാനേജ്മെന്റ് പറഞ്ഞു.
‘മെയ്ഡ് ഇൻ ഒമാൻ’ എന്ന ലേബലിൽ അഭിമാനപൂർവമാണ് സായ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡിഷ്‌വാഷ്, ഹാൻഡ്‌വാഷ്, ഡിറ്റർജന്റ് പൗഡർ, ലിക്വിഡ് ഡിറ്റർജന്റ്, ആന്റിസെപ്റ്റിക് ലിക്വിഡ് എന്നിവയുൾപ്പെടെ വിശാലമായ ഉൽപന്ന നിരയിലൂടെ ഒമാനിലെ ആയിരക്കണക്കിന് വീടുകളിൽ ശുചിത്വത്തിന്റെയും പുതുമയുടെയും പ്രതീകമായി ‘സായ്’ബ്രാൻഡ്’ മാറിയിരിക്കുകയാണെന്നും മാനേജ്മെന്റ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.