മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച​യി​ൽ യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്

(സെ​ന്റ്കോം) ക​മാ​ൻ​ഡ​ർ ബ്രാ​ഡ് കൂ​പ്പ​ർ സൈ​നി​ക യൂ​നി​ഫോ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദൃ​ശ്യം

ച​ർ​ച്ച​ക്ക് പി​ന്നാ​ലെ ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദ​ ത​ന്ത്ര​വു​മാ​യി അ​മേ​രി​ക്ക

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച​ക്ക് പി​ന്നാ​ലെ ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദ​മേ​റ്റി അ​മേ​രി​ക്ക. ഇ​റാ​ന്റെ ഊ​ർ​ജ മേ​ഖ​ല ല​ക്ഷ്യ​മി​ട്ട് പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന്റെ എ​ണ്ണ​ക്ക​ട​ത്തി​ന് സ​ഹാ​യി​ക്കു​ന്ന 14 ക​പ്പ​ലു​ക​ൾ, 15 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ര​ണ്ട് ബി​സി​ന​സ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

കൂ​ടാ​തെ, ഇ​റാ​നി​ൽ​നി​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ 25 ശ​ത​മാ​നം വ​രെ അ​ധി​ക ഇ​റ​ക്കു​മ​തി നി​കു​തി (സെ​ക്ക​ൻ​ഡ​റി താ​രി​ഫ്) ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന ഉ​ത്ത​ര​വി​ലും പ്ര​സി​ഡ​ന്റ് ട്രം​പ് ഒ​പ്പു​വെ​ച്ചു. ഇ​റാ​ന്റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ എ​ണ്ണ-​പെ​ട്രോ​കെ​മി​ക്ക​ൽ വ്യാ​പാ​രം പൂ​ർ​ണ​മാ​യും ത​ട​യു​ക എ​ന്ന സ​മ്മ​ർ​ദ​ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​ധ്യേ​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ്പ​റെ പ​ങ്കെ​ടു​പ്പി​ച്ച​തും ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദ​ത​ന്ത്ര​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ പ​രോ​ക്ഷ ച​ർ​ച്ച​ക​ളി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ മ​ധ്യേ​ഷ്യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ർ​ക്കൊ​പ്പം യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ന്റ്കോം) ക​മാ​ൻ​ഡ​ർ ബ്രാ​ഡ് കൂ​പ്പ​ർ സൈ​നി​ക യൂ​നി​ഫോ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കൊ​പ്പം സൈ​നി​ക സ​മ്മ​ർ​ദ​വും യു.​എ​സ് പ​യ​റ്റു​ന്ന​താ​യാ​ണ് ബ്രാ​ഡ് കൂ​പ്പ​റി​ന്റെ സാ​ന്നി​ധ്യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​റാ​ന് സ​മീ​പം ഒ​മാ​ൻ ക​ട​ലി​ൽ യു.​എ​സ്.​എ​സ് അ​ബ്ര​ഹാം ലി​ങ്ക​ൺ അ​ട​ക്കം അ​മേ​രി​ക്ക​യു​ടെ ശ​ക്ത​മാ​യ സൈ​നി​ക സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ച​ർ​ച്ച​യി​ൽ ബ്രാ​ഡ് കൂ​പ്പ​റി​ന്റെ പ​ങ്കാ​ളി​ത്ത​ത്തി​ന് പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്.

അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​റാ​ന്റെ തി​രി​ച്ച​ടി​യും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​നു​ശേ​ഷം ആ​ണ​വ​വി​ഷ​യ​ത്തി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലെ ആ​റാം ഘ​ട്ട ച​ർ​ച്ച​യാ​ണ് മ​സ്ക​ത്തി​ൽ ന​ട​ന്ന​ത്. ശു​ഭ​ക​ര​മാ​യ തു​ട​ക്ക​മാ​ണ് ച​ർ​ച്ച​യി​ലു​ണ്ടാ​യ​തെ​ന്ന് ഇ​റാ​നും വ​ള​രെ ന​ല്ല​രീ​തി​യി​ൽ ച​ർ​ച്ച ന​ട​ന്ന​താ​യി അ​മേ​രി​ക്ക​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​ഷ​ണി ഉ​യ​രു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ‘ഭീ​ഷ​ണി​യും സ​മ്മ​ർ​ദ​വു​മി​ല്ലാ​ത്ത ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ആ​ണ​വ ച​ർ​ച്ച​ക​ളും മു​ഖ്യ​വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ഹാ​ര​വും സാ​ധ്യ​മാ​വു​ക​യെ​ന്ന് ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. സം​ഭാ​ഷ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഭീ​ഷ​ണി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക​രി​ച്ച യു.​എ​സ് പ്ര​സി​ഡ​ന്റ് ​ഡോ​ണാ​ൾ​ഡ് ട്രം​പ്, മു​ൻ ഭീ​ഷ​ണി ആ​വ​ർ​ത്തി​ക്കാ​നും മ​റ​ന്നി​ല്ല. ആ​ണ​വ​ക​രാ​ർ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കാ​ത്ത​പ​ക്ഷം ‘ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ’ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

ക​രാ​റി​ലേ​ക്കെ​ത്താ​ൻ ഇ​റാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, മു​ൻ ച​ർ​ച്ച​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ഇ​റാ​ൻ ത​യാ​റാ​ണെ​ന്ന സൂ​ച​ന​യും ന​ൽ​കി.

അ​തി​നി​ടെ, ശ​ക്തി​പ്ര​ക​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​റ​ബി​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന യു.​എ​സ്.​എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ ആ​ർ​മ​ഡ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ‘ശ​ക്തി​യി​ലൂ​ടെ സ​മാ​ധാ​നം’ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ യു.​എ​സ് സൈ​ന്യ​ത്തി​ന്റെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തു.

Tags:    
News Summary - After the discussion, the US continued to pressure Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.