സലാലയിൽ നടന്ന ഹെവൻസ് പ്രീ സ്കൂൾ പത്താം വാർഷികാഘോഷത്തിൽനിന്ന്
സലാല : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ഹെവൻസ് പ്രീ സ്കൂൾ സലാലയിൽ പത്താം വാർഷികം ആഘോഷിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രീ സ്കൂൾ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിലെ ഡോ. അബ്ദുൽ റഊഫ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജുക്കേഷൻ സെന്റർ ചെയർമാൻ കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിയാദ്, അൽ അമീൻ, നാസർ പെരിങ്ങത്തൂർ, മുസാബ് ജമാൽ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകി.
പ്രിൻസിപ്പൽ ഷമീർ വി.എസ്, റജീന ടീച്ചർ, കെ. മുഹമ്മദ് സാദിഖ്, സാഗർ അലി, കെ.ജെ സമീർ, മറ്റു മാനേജിങ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. രക്ഷിതാക്കളായ ഡോ. നബീൽ മുഹമ്മദ്, ഫൈറൂസ, ആരിഫ ടീച്ചർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർഥികളുടെ വർണാഭമായ വിവിധ കലാപരിപാടികൾ നടന്നു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു. അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 96029830 നമ്പറിൽ ബന്ധപ്പെടമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.