ക​ഴി​ഞ്ഞ​ദി​വ​സം മ​സ്ക​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കെ​ത്തി​യ ഇ​റാ​ൻ വി​ദേ​ശ കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്റെ മ​ധ്യേ​ഷ്യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ർ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​ക്കൊ​പ്പം

ഒ​മാ​ന്റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​ന് പ്ര​ശം​സ

മ​സ്ക​ത്ത്: അ​മേ​രി​ക്ക- ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും പി​ന്തു​ണ ഉ​യ​രു​ന്നു. ഇ​റാ​ന്റെ ആ​ണ​വ വി​ഷ​യ​ത്തി​ൽ സം​ഘ​ർ​ഷം കു​റ​ക്കാ​നും ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ക്കാ​നും ച​ർ​ച്ച​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ വി​വി​ധ രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളും പ്ര​ക​ടി​പ്പി​ച്ചു. മ​സ്ക​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ ഗൗ​ര​വ​മു​ള്ള​തും നി​ർ​മാ​ണാ​ത്മ​ക​വു​മാ​ണെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി വ്യ​ക്ത​മാ​ക്കി. ഇ​രു​പ​ക്ഷ​ത്തി​ന്റെ​യും നി​ല​പാ​ടു​ക​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലും വ്യ​ക്ത​ത​വ​രു​ത്താ​ൻ ച​ർ​ച്ച​ക​ൾ സ​ഹാ​യി​ച്ചു​വെ​ന്നും പു​രോ​ഗ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​കാ​വു​ന്ന മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യാ​നാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ർ​ണാ​യ​ക​മാ​യ ച​ർ​ച്ച​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ഒ​മാ​ന്റെ ന​യ​ത​ന്ത്ര നി​ല​പാ​ടി​നെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ന്റോ​ണി​യോ ഗു​ട്ട​റ​സും വി​വി​ധ രാ​ജ്യ​ങ്ങ​ളും പ്ര​ശം​സി​ച്ചു. ഈ ​ച​ർ​ച്ച​ക​ൾ പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷ​പ്ര​ക​ടി​പ്പി​ച്ച ഗു​ട്ട​റ​സ്, ച​ർ​ച്ച ഒ​മാ​നി​ൽ ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക​മാ​യി ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ ആ​ശ​ങ്ക​ക​ളും സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും, ന​യ​ത​ന്ത്ര​മാ​ണ് സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക നി​ല​നി​ൽ​പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ ഏ​ക മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നും സം​വാ​ദ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തി​നും ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നോ​ട് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ന​ന്ദി അ​റി​യി​ച്ചു.

ഒ​മാ​ന്റെ മ​ധ്യ​സ്ഥ പ​ങ്കി​നെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സ്വാ​ഗ​തം​ചെ​യ്തു. മേ​ഖ​ലാ​ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും സം​വാ​ദ​വും പ​ര​സ്പ​ര ധാ​ര​ണ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഒ​മാ​ൻ നി​ർ​മാ​ണാ​ത്മ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ജി​സി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി, പ​റ​ഞ്ഞു. സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​രു​പ​ക്ഷ​ങ്ങ​ളെ​യും അ​ടു​പ്പി​ക്കാ​നും നി​ർ​മാ​ണാ​ത്മ​ക സം​വാ​ദ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ഒ​മാ​ൻ ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ൾ മേ​ഖ​ല​യു​ടെ സ്ഥി​ര​ത​ക്കും സ​മാ​ധാ​ന സാ​ധ്യ​ത​ക​ൾ​ക്കും സ​ഹാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. യു​എ​സ് -ഇ​റാ​ൻ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​തി​നെ നി​ര​വ​ധി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്തു. സം​വാ​ദ​വും സം​ഘ​ർ​ഷ കു​റ​വും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യ ഒ​മാ​ന്റെ പ​ങ്ക് പ്ര​ശം​സി​ച്ച യു.​എ.​ഇ, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നു​മു​ള്ള ബ​ഹു​മാ​നം ത​ന്നെ​യാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

മ​സ്ക​ത്തി​ലെ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​നെ ഈ​ജി​പ്ത് പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ച​താ​യി അ​റി​യി​ച്ചു. സം​ഘ​ർ​ഷം​വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​നും ഇ​റാ​ന്റെ ആ​ണ​വ വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന​പ​ര​വും ദീ​ർ​ഘ​കാ​ല​വു​മാ​യ പ​രി​ഹാ​ര​ത്തി​ലേ​ക്കെ​ത്താ​നും ന​ട​ത്തു​ന്ന നി​ർ​മാ​ണാ​ത്മ​ക ശ്ര​മ​ങ്ങ​ളെ ഈ​ജി​പ്ത് പ്ര​ശം​സി​ച്ചു. ആ​ണ​വാ​യു​ധ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും, ആ​ണ​വാ​യു​ധ​ര​ഹി​ത മി​ഡി​ൽ ഈ​സ്റ്റ് എ​ന്ന ല​ക്ഷ്യം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഈ​ജി​പ്ത് വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ലും മേ​ഖ​ല​യി​ൽ സ്ഥി​ര​ത​യും ശാ​ന്തി​യും ല​ക്ഷ്യ​മി​ട്ട ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ പി​ന്തു​ണ​ച്ച​തി​ലും ഒ​മാ​നെ ജോ​ർ​ദാ​നും അ​ഭി​ന​ന്ദി​ച്ചു. ച​ർ​ച്ച​ക​ളെ സ്വാ​ഗ​തം ചെ​യ്ത കു​വൈ​ത്ത്, ഇ​രു​പ​ക്ഷ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം മേ​ഖ​ലാ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര ക​രാ​റി​ലേ​ക്ക് ഇ​ത് ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഖ​ത്ത​റും ഒ​മാ​ന്റെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ചു. സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സം​ഘ​ർ​ഷം കു​റ​ക്കാ​നും ബാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​ർ​മാ​ണാ​ത്മ​ക സം​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഒ​മാ​ൻ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക ന​യ​ത​ന്ത്ര​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി മ​ധ്യ​സ്ഥ പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​മാ​ൻ, സം​ഭാ​ഷ​ണ​വും ശാ​ന്തി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ ച​ർ​ച്ച​ക​ളെ കാ​ണു​ന്ന​തെ​ന്ന് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലെ മു​ൻ ച​ർ​ച്ച​ക​ൾ​ക്കും ഒ​മാ​ൻ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​റാ​ൻ- അ​മേ​രി​ക്ക ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ, അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​ക​ളും ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​വു​മ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മ​സ്ക​ത്തി​ൽ ന​ട​ക്കാ​നി​രു​ന്ന ആ​റാം ഘ​ട്ട ച​ർ​ച്ച ത​ട​സ്സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യാ​ണ് ഇ​റാ​ന്റെ ആ​വ​ശ്യ​പ്ര​കാ​രം ഒ​മാ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഗ​ൾ​ഫ്മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളെ​യാ​കും പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ ആ​ദ്യം ല​ക്ഷ്യ​മി​ടു​ക. ഇ​ത് മേ​ഖ​ല​യെ സം​ഘ​ർ​ഷ​ഭ​രി​താ​മാ​ക്കും. അ​ത്ത​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേ​ണ്ട​ത് ഇ​റാ​നു​മാ​യി ക​ട​ൽ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഒ​മാ​നും ആ​വ​ശ്യ​മാ​ണ്. അ​മേ​രി​ക്ക​യു​ടെ പ​ടു​കൂ​റ്റ​ൻ യു​ദ്ധ​വി​മാ​ന വാ​ഹി​നി​ക​പ്പ​ലാ​യ യു.​എ​സ്.​എ​സ് എ​ബ്ര​ഹാം ഇ​റാ​നെ ല​ക്ഷ്യ​മി​ട്ട് ഒ​മാ​ൻ ക​ട​ലി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പെ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

Tags:    
News Summary - Oman's diplomatic intervention praised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.