റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ആ​ർ.​എം.​എ മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ആ​ർ.​എം.​എ) കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

റൂ​വി​യി​ലെ ഗോ​ൾ​ഡ​ൻ ടു​ലി​പ്പ് ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തും അ​തി​നെ ആ​രോ​ഗ്യ​ക​ര​മാ​യി നേ​രി​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും, കു​ടും​ബാ​ന്ത​ര ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്കും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ന​ന്ദി​നി ന​ന്ദ​കു​മാ​ർ, അ​ഡ്വ. മ​ധു​സൂ​ദ​ന​ൻ, അ​ഡ്വ. ഇ​മാം ഖാ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു. സ​ജി​നി സോ​ണി മോ​ഡ​റേ​റ്റ​റാ​യി. പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​ലു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ജീ​ബ് അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സ​ന്തോ​ഷ് കെ.​ആ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത് സു​ഗ​ത​ൻ, നീ​തു ജി​തി​ൻ, ബി​ൻ​സി സി​ജോ, ശ്യാം​ജി ബാ​ബു, സു​ജി​ത് പ​ത്മ​കു​മാ​ർ, സ​ച്ചി​ൻ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - RMA organizes mental health awareness class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.