മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ മൊബൈൽ സേവന ഉപഭോക്താക്കളുടെ എണ്ണം ഏഴു ശതമാനം വർധിച്ച് 80,54,413 ആയതായി ദേശീയ സ്ഥിതിവിവരശാസ്ത്ര -വിവര കേന്ദ്രം (എൻ.സി.എസ്.ഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഡിസംബർ അവസാനംവരെയുള്ള കണക്കാണിത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഈ വർധന.
ആക്റ്റീവ് പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷനുകൾ മൂന്നു ശതമാനം വർധിച്ച് 12,73,795 ആയി. പ്രീപെയ്ഡ് കണക്ഷനുകൾ ഒരു ശതമാനം ഉയർന്ന് 51,48,166 ആയി രേഖപ്പെടുത്തി. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) കണക്ഷനുകളിൽ 42 ശതമാനം വർധനവുണ്ടായി. 2025 ഡിസംബർ അവസാനം ഐഒടി സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 16,32,452 ആയി.
ഇന്റർനെറ്റ് സേവനങ്ങളിലാണ് ശ്രദ്ധേയമായ വളർച്ച. സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ 54,21,911 ആയി ഉയർന്നു. ഫിക്സ്ഡ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ മൂന്നുശതമാനം വർധിച്ച് 5,98,907 ആയി. ഫൈബർ ഓപ്റ്റിക് കണക്ഷനുകൾ ഒമ്പതു ശതമാനം ഉയർന്ന് 3,56,897 ആയി. ഫിക്സ്ഡ് ഫൈവ് ജി കണക്ഷനുകളിൽ ഒരു ശതമാനം വർധന രേഖപ്പെടുത്തി. 2,19,862 ആയി. അതേസമയം, ഫിക്സ്ഡ് ഫോർജി കണക്ഷനുകൾ 53 ശതമാനം ഇടിഞ്ഞ് 10,448 ആയി കുറഞ്ഞു.
ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ (ഡി.എസ്.എൽ) സേവനങ്ങളിലെ ഉപഭോക്താക്കൾ 34 ശതമാനം കുറഞ്ഞ് 9,856 ആയി. സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്ഷനുകൾ 173 ശതമാനം വർധിച്ച് 1,101 ആയി.
വൈദ്യുതി ലൈനുകൾ, ഇഥർനെറ്റ്, ലീസ്ഡ് ലൈൻ തുടങ്ങിയ മറ്റ് ഇന്റർനെറ്റ് സേവനങ്ങളിലെ കണക്ഷനുകൾ ഒമ്പതു ശതമാനം കുറഞ്ഞ് 743 ആയി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.