മസ്കത്ത്: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഏകദിന സന്ദർശനത്തി നായി ഒമാനിലെത്തി. തിങ്കളാഴ്ച വൈകീട്ട് മസ്കത്തിലെത്തിയ വിദേശകാര്യ സെക്രട്ടറിയെ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി, ഒമാനിലെ അമേരിക്കൻ അംബാസഡർ മാർക്ക് സിവിയേഴ്സ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായി വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളുടെ അവലോകനത്തിനൊപ്പം മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സ്ഥിതിഗതികളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, വ്യവസായ വാണിജ്യ മന്ത്രി എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
പശ്ചിമേഷ്യൻ സന്ദർശനത്തിെൻറ ഭാഗമായാണ് സന്ദർശനം. സൗദി അറേബ്യയിൽനിന്നാണ് മൈക്ക് പോംപിയോ ഒമാനിലേക്ക് എത്തിയത്.
സൗദിക്ക് പുറമെ ജോർഡൻ, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളും വിദേശകാര്യ സെക്രട്ടറി സന്ദർശിച്ചു.
കുവൈത്തിലാണ് സന്ദർശനം അവസാനിപ്പിക്കാൻ ഇരുന്നതെങ്കിലും ഇത് അവസാന നിമിഷം റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.