മസ്കത്ത്: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സലാലയിലെ സുൽത്താൻ തൈമൂർ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സുൽത്താൻ തൈമൂർ സ്ട്രീറ്റും അൽ ഫറൂഖ് സ്ട്രീറ്റും തമ്മിലുള്ള ഇന്റർസെക്ഷൻ ട്രാഫിക് ലൈറ്റുകൾ മുതൽ സലാലയിലെ അൽ സാദ പ്രദേശത്തെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് വരെയുള്ള ഗതാഗതം ഇരട്ട പാതകളിൽനിന്ന് ഒറ്റ പാതയിലേക്ക് വഴിതിരിച്ചുവിടുന്നത് കുറക്കും. റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഗതാഗത സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.