ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ച് ഒമാൻ

മസ്‌കത്ത്: സാമൂഹിക നീതിയും സമത്വവും തുല്യ അവസരവും രാജ്യത്ത് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. എല്ലാ വർഷവും ഡിസംബർ 10ന് ആചരിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റിന്റെ ജനറൽ സെക്രട്ടറി സയ്യിദ് ഡോ. കാമിൽ ഫഹദ് അൽ സഈദ് അധ്യക്ഷതവഹിച്ചു. രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണവും ചർച്ചയായി. അവരുടെ തൊഴിൽരംഗത്തെയും സാമൂഹിക സംയോജനത്തെ പിന്തുണക്കുന്ന വിവിധ ദേശീയ സംരംഭങ്ങളെയും കുറിച്ച് ചടങ്ങിൽ അവലോകനം ചെയ്തു. മനുഷ്യാവകാശ രംഗത്ത് പരിശീലനം നൽകുന്നതിനായി ജനീവ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് പരിശീലകരെ കമീഷൻ പ്രഖ്യാപിച്ചു. 2025ലെ തൊഴിൽ, പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ ഭിന്നശേഷിക്കാരായ വ്യക്തികളെ പിന്തുണച്ച മികച്ച ദേശീയ സംരംഭങ്ങളെ ചടങ്ങിൽ ആദരിച്ചു.

Tags:    
News Summary - Oman observes International Human Rights Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.