പ്രതീകാത്മക ചിത്രം

ഒ പോസിറ്റിവ്, എ പോസിറ്റിവ് രക്തം തേടി ആരോഗ്യവകുപ്പ്

മസ്കത്ത്: അടിയന്തരമായി ഒ പോസിറ്റിവ്, എ പോസിറ്റിവ് ഗ്രൂപ്പുകളുടെ രക്തം ആവശ്യമുണ്ടെന്ന അറിയിപ്പുമായി ഒമാൻ ആരോഗ്യ വകുപ്പ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള പ്രധാന ബ്ലഡ് ബാങ്കുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.

വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയും പ്രവർത്തിക്കും. സീബ് ബ്ലഡ് ഡൊണേഷൻ സെന്റർ ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് മൂന്നു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കും. രക്തദാനത്തിലൂടെ ജീവനരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ എല്ലാ ജനങ്ങളും മുന്നോട്ടുവരണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലെ ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവിസസ് അഭ്യർഥിച്ചു.

Tags:    
News Summary - Health Department seeks O positive and A positive blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.