ബൗ​ഷ​ർ ക​പ്പ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ

ജേ​താ​ക്ക​ളാ​യ ടോ​പ് ടെ​ൻ ബ​ർ​ക ടീം

ബൗഷർ കപ്പ്; ടോപ് ടെൻ ബർക ജേതാക്കൾ

മസ്‌കത്ത്: ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആറാമത് പതിപ്പിൽ നേതാജി എഫ്.സി.യെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ടോപ് ടെൻ ബർക വിജയികളായി. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ നെസ്റ്റോ എഫ്.സി, യുനൈറ്റഡ് എഫ്.സി എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. പ്ലയർ ഓഫ് ദി ടൂർണമെന്റ്- നിഹാൽ (നേതാജി എഫ്.സി), ടോപ് സ്കോറർ, മാൻ ഓഫ് ദി മാച്ച് (ഫൈനൽ)- ആഷിക് ( ടോപ് ടെൻ ബർക), മികച്ച ഗോൾകീപർ- റംഷീദ് (നേതാജി എഫ്.സി), മികച്ച ഡിഫൻഡർ- അഫ്സൽ (ടോപ് ടെൻ ബർക), ഫൈനലിലെ മികച്ച ഗോൾകീപ്പർ- സുഭീഷ് (ടോപ് ടെൻ ബർക), എമർജിങ് പ്ലയർ-ജോഹൻ (മഞ്ഞപ്പട എഫ്.സി).

വിജയികൾക്ക് ട്രോഫികൾ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, നിഷാന്ത് ചന്ദ്രൻ, റെജു മരക്കാത്ത് എന്നിവർ വിതരണം ചെയ്തു. വനിതകൾക്കായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ബിജോയ് പാരാട്ട്, സന്തോഷ് എരിഞ്ഞേരി, രഞ്ജു അനു, ഗംഗാധരൻ, ജഗദീഷ് കീരി, വിജയൻ കരുമാണ്ടിയിൽ എന്നിവർ നേതൃത്വംനൽകി.

Tags:    
News Summary - Bowser Cup; Top Ten Barca Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.